സാമര്‍ത്ഥ്യത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും വേണം : പ. പിതാവ്

bava_prathibha

വിദ്യാഭ്യാസരംഗത്തും വിവിധ മേഖലകളിലും മികവ് തെളിയിച്ചവര്‍ ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും സാമര്‍ത്ഥ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആത്മീയ പക്വതയും പുലര്‍ത്താന്‍ അവര്‍ ശ്രമിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ഒാഡിറ്റോറിയത്തില്‍ നടത്തിയ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ദേശീയ-സംസ്ഥാന തലങ്ങളില്‍ അംഗീകാരം ലഭിച്ചവരായും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരായും ഉള്ള 449 പേരെ പരിശുദ്ധ കാതോലിക്കാ ബാവാ അവാര്‍ഡ് നല്‍കി ആദരിച്ചു. തോമസ് റ്റി. ജോണ്‍, പ്രൊഫ. ജേക്കബ് കുര്യന്‍ ഒാണാട്ട്, സാജന്‍ ജോര്‍ജ്ജ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, അഡ്വ. നീതു ലിഷ്ബാ അലക്സാണ്ടര്‍, ആഷ്ന എലിസബത്ത് കോശി, റോണി വര്‍ഗ്ഗീസ് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.