പരിസ്ഥിതി പരിപാലനം പരിശീലിപ്പിക്കണം: പ. പിതാവ്

bava_HH

പരിസരമലിനീകരണം ഒഴിവാക്കിയും പരിസ്ഥിതി സംരക്ഷിച്ചും ജീവിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

കുടുബം, സ്കൂള്‍, ആരാധനാലയം എന്നീ തലങ്ങളില്‍ ബോധവത്കരണ പരിപാടികളും വൃക്ഷതൈ നടലും നടത്തി ഈ മഹത്തായ യജ്ഞത്തില്‍ ഏവരും പങ്കുചേരണമെന്ന് പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു. ജൂണ്‍ 5-ന് വിദ്യാലയങ്ങളിലും 7-ന് പള്ളികളിലും പരിസര ശുചീകരണം നടത്തിയും വൃക്ഷതൈകള്‍ നട്ടും പരിസ്ഥിതി ദിനം ആചരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ജൂണ്‍ 5 വെള്ളി 9.30-ന് ദേവലോകം മാര്‍ ബസേലിയോസ് പബ്ലിക് സ്കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികളോടൊപ്പം വൃക്ഷതൈ നട്ട് ഈ പരിപാടിയുടെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.