നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം

 
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം 2015 മെയ്‌ 17–നു ഞായറാഴ്‌ച 11 മണി മുതല്‍ റാന്നി സെന്റ്‌ തോമസ്‌ അരമനയില്‍ വച്ച്‌ നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. സബ്ബ്‌ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും കുട്ടികള്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന യൂണിറ്റുകള്‍ക്ക്‌ മാര്‍ മക്കാറിയോസ്‌ ഫൌണ്ടേഷന്‍ അവാര്‍ഡ്‌ നല്‍കുമെന്ന്‌ ബാലസമാജം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.ജേക്കബ്‌ തോമസ്‌ അറിയിച്ചു.