Fr. C. C. George passed away

fr_c_c_georgefr_c_c_george1

Fr C C George Anandapally entered into eternal rest. Funeral will be later….

ഫാ. സി. സി. ജോര്‍ജ് പെരുന്നാള്‍ റാസയ്ക്കിടെ വാഹനം ഇടിച്ച് നിര്യാതനായി.

പെരുന്നാള്‍ റാസയ്ക്കിടെ അകമ്പടി വാഹനം തട്ടി വൈദികന്‍ മരിച്ചു

കൊടുമണ്‍: പെരുന്നാള്‍ റാസയ്ക്കിടെ അകമ്പടി വാഹനം തട്ടി വൈദികന്‍ മരിച്ചു. ഐക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി മുന്‍ വികാരി ഫാ. സി.സി. ജോര്‍ജ്ജാണ് (65) മരിച്ചത്. സംസ്കാരം പിന്നീട്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയ്ക്കിടയില്‍ ഐക്കാട് മേലൂട്ട് പടിയില്‍ വച്ച് റോഡരികില്‍ നിന്ന വിശ്വാസികളെ അനുഗ്രഹിച്ചു തിരിയവെ അകമ്പടി വാഹം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റാസ ആരംഭിച്ച് അല്‍പസമയത്തിനുശേഷമാണ് സംഭവം. വാഹനത്തിന് മുന്നില്‍ അലങ്കരിച്ച ഫോട്ടോ വച്ചിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് വൈദികനെ കാണാന്‍ കഴിഞ്ഞില്ല. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ വൈദികനെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു. ആനന്ദപ്പള്ളി സ്വദേശിയായ ഫാ. സി.സി. ജോര്‍ജ്ജ് അടൂര്‍ കണ്ണംകോട് ശ്രേയസ് അരമനയിലായിരുന്നു താമസം. അവിവാഹിതാണ്. പോസ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ചായലോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താഴെ പറയുന്ന ഇടവകയിൽ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1. Aickadu St Mary’s OSC,
2. Vettiyar St GGeorge OSC,
3. Vallikunnam St George OSC ,
4. Kannanamkuzhy St George OSC ,
5. Ambalakkara St George OSC ,
6. Karavaloor St George OSC ,
7. Ambalathumkala St George OSC ,
8. Nellikunnam St George OSC ,
9. Punaloor Valakode St George OSC ,
10. Aadichanelloor St Behanan’s OSC ,
11. Meeyanoor St George OSC ,
12. Kattuchira St Mary’s OSC ,
13. Aringada St Mary’s OSC ,
14. Sooranad St Mary’s OSC ,
15. Pathanapuram Mar Lazarus OSC ,
16. Planthundil St Thomas OSC ,
17. Koduvila St Elijah OSC ,
18. Varinjam St George OSC ,
19. Chunakkara Mar Baselios Gregorios OSC ,
20. Kulashegaram St Thomas OSC ,
21. Velimala St George OSC ,
22. Ellampallikkal St George OSC ,
23. Karimulakkal Mar Gregorios Chappel ,
24. Kulakkada St George OSC ,
25. Kattanam St Stephens OSC