കുവൈറ്റ് : സെന്റ് ബേസിൽ ഇന്ത്യന്‍ ഓർത്തഡോക്സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2015 ഏപ്രില്‍ 24 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു , സാംസ്കാരിക പൊതുസമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിൻ ഉദ്ഘാടനം ചെയ്തു. കൊൽക്കത്ത ദദ്രാസാനിധിപൻ ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടവക വികാരി ഷാജി പി ജോഷ്വ അച്ചൻ സ്വാഗതം ആശംസിച്ചു, നോർക്ക ഡയറക്ടര്‍ വർഗ്ഗീസ് പുതുകുളങ്ങര ,സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരി റവ.ഫാ.രാജു തോമസ്, അസി.വികാരി,ഫാ റജി സി വർഗീസ് ,റവ.ഫാ. പി.സി തോമസ്, ഇടവക ട്രസ്റ്റി ബിനു ചെമ്പാലയം, മുന്‍ ട്രസ്റ്റി ബിജു തോമസ്, സുവനീര്‍ കൺവീനർ മനോജ് കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു, , ഹാർവെസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജീവ് വഞ്ചിപ്പാലം നന്ദി പ്രകാശിപ്പിച്ചു,നാടൻ ചെണ്ടമേളവും അറബിക് ഡാന്‍സും പകിട്ടേകിയ ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ ,ഇടവകയിലെ വിദ്ധ്യാർത്ഥികൾ അവതരിപ്പിച്ച നിരവധി കലാപരിപാടികളും, പ്രശസ്ത പിന്നണി ഗായകന്‍ വിധു പ്രതാപ്, സാം ശിവാ,പ്രീതി വാര്യര്‍ ,എന്നിവര്‍ നേതൃത്വം നൽകിയ ഗാനമേളയും പ്രവാസികൾക്ക് നവ്യാനുഭവം സമ്മാനിച്ചു. നാടന്‍ വിഭവങ്ങളുടെ നിരവധി രുചികൂട്ടുകളും ,കുട്ടികൾക്കായുളള ഗെയിംസുകളും ഹാർവെസ്റ്റ് ഫെസ്റ്റിവലിനെ അവിസ്മരണീയമാക്കീ.