വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമ്മപ്പെരുന്നാൾ അയർലണ്ടിലെ ഡബ്ലിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് പള്ളിയിൽ ശനിയാഴ്ച.
.
ഡബ്ലിൻ
പാശ്ചാത്യ-പൌരസ്ത്യ ക്രൈസ്തവ ലോകം ഒരുപോലെ വിശുദ്ധനായി ആദരിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ മുൻപതിവുപോലെ ഈവര്ഷവും ഡബ്ലിൻ ലൂക്കൻ സെൻറ് മേരീസ് ഇടവക 9/05/15 ശനിയാഴ്ച ആചരിക്കുന്നു .രാവിലെ 9.30 നു പ്രഭാതനമസ്കാരം ആരംഭിക്കും തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.മലങ്കര സഭയുടെ പാരമ്പര്യ രീതിയിൽ പെരുന്നാൾ നടത്തപ്പെടും.വികാരി ഫാ.നൈനാൻ കുര്യാക്കോസ് പുളിയായിൽ കർമികനാകും.എല്ലാ വിശ്വാസികളും അപ്പവും കറിയും നേര്ച്ചയായി കൊണ്ടുവരും.പ്രസംഗം, പ്രദക്ഷിണം,ആശിർവാദം,വെചൂട്ട് എന്നിവ ഉണ്ടായിരിക്കും ഭക്ത ജനങ്ങൾ ഒരുക്കത്തോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു ഓര്മ്മിപ്പിക്കുന്നു .ഇടവക മാനേജിംഗ് കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം വഹിക്കുമെന്ന് വികാരി,കൈക്കാരൻ,സെക്രടറി എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
വികാരി -ഫാ നൈനാൻ കുര്യാക്കോസ് (0877516463)
കൈക്കാരൻ-സെൻ ബേബി (0879132248)
സെക്രട്ടറി -ജോസഫ് തോമസ് (0879114152)