ഫാ.ജോണ്‍ തോമസ്‌ കരിങ്ങാട്ടിലിനു പി. എച്ച്.ഡി

fr_dt_karingattil

കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പി. എച്ച്.ഡി നേടിയ ഫാ.ജോണ്‍ തോമസ്‌ കരിങ്ങാട്ടിൽ. “മാധ്യമ ആഗോളീകരണവും സാംസ്കാരിക അധീശത്വവും ഇന്ത്യൻ മാധ്യമങ്ങളിൽ” എന്ന വിഷയത്തിൽ ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വെസ്റ്റ്‌ ഏഷ്യൻ സ്റ്റഡീസ്  ചെയർപേഴ്സണ്‍ പ്രൊഫ.എ കെ രാമകൃഷ്ണന്റെ മേൽനോട്ടത്തിൽ കോട്ടയം സ്കൂൾ ഓഫ് ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പോളിടിക്സിൽ നടത്തിയ ഗവേഷണത്തിനാണ്‌ ഡോക്ടറെറ്റ്.

കേരള സർവകലാശാലയിൽ നിന്നും മലയാളസാഹിത്യത്തിൽ എം.എ, സെറാംമ്പൂർ സർവകലാശാലയിൽ നിന്നും കമ്മ്യുണിക്കേഷനിൽ എം റ്റി എച്ചും, മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും സാമൂഹ്യ ശാസ്ത്രത്തിൽ എം.ഫിലും കരസ്ഥമാക്കി

 മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ജേർണലിസവും, മലയാള മനോരമയിൽ പത്രപ്രവർത്തനത്തിൽ പ്രായോഗിക  പരിശീലനവും നേടി.

കോട്ടയം ഓർത്തഡോക്സ് വൈദീക സെമിനാരിയിൽ 1995 മുതൽ കമ്മ്യുണിക്കേഷൻ വിഭാഗത്തിൽ അധ്യാപകനും, 2012 മുതൽ മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്ററുമാണ്. വിവിധ വിഷയങ്ങളിൽ 12 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു

പന്തളം കരിങ്ങാട്ടിൽ കെ.റ്റി ജോണിന്റെയും, ഏലിയാമ്മ ജോണിന്റെയും മകൻ.  അറത്തിൽ സെന്റ്‌ ജോർജ് മഹാഇടവകാംഗം.

ആയൂർ പുഞ്ചക്കോണം അഡ്വ. ജെയ്സി  കരിങ്ങാട്ടിലാണ് സഹധർമ്മിണി.

മക്കൾ: ബോധിഷ്, ബോധിഷ