ആഗോള തലത്തിൽ :- 1.മലങ്കര ഓർത്തഡോൿസ് സഭ ഒരിയെന്റ്ടൽ ഓർത്തഡോൿസ് കുടുംബത്തിലെ ഒരംഗം ആകുന്നു.
2. കോപ്ടിക് പോപ് , അന്ത്യൊകിയൻ പാത്രിയർക്കീസ്, പൌരസ്ത്യ കാ.തോലിക്ക , അർമേനിയൻ കാതോലിക്കോസ് , പാത്രിയര്ക്കീസ്, എത്തിയോപ്യൻ പാത്രിയർക്കീസ് , എരിട്ട്രിഅൻ പാത്രിയർക്കീസ് എന്നിവർ കർത്താവിന്റെ 12 അപ്പോസ്തോലന്മാരെ പോലെ തുല്യ സ്ഥാനികൾ ആകുന്നു.
3. ക്രിസ്ത്യകൾ എന്ന പേര് ആദ്യമായി പറയപ്പെട്ടത് അന്ത്യോക്യയിലാണ്. അവിടെ സുവിശേഷം അറിയിച്ചത് കർത്താവിന്റെ ശിഷ്യന്മാരിൽ മൂപ്പനായ വിശുദ്ധ പത്രോസ് ആകുന്നു. ആയതിനാൽ അന്ത്യോക്യായിലെ വിശുദ്ധ പാത്രിയർക്കീസ് പത്രോസിന്റെ പിൻഗാമി ആകുന്നു.
4. ഭാരതത്തിൽ സുവിശേഷം അറിയിച്ചത് കർത്താവിന്റെ മറ്റൊരു അപ്പൊസ്തൊലൻ ആയ വിശുദ്ധ തോമാ ശ്ലീഹ ആണ്. എ ഡി 52 -ൽ ആണ് തോമ ശ്ലീഹ മലങ്കരയിൽ എത്തി ചേർന്ന് ഈ സഭ സ്ഥാപിച്ചത്. ആയതിനാൽ സഭകളുടെ മാതാവായ യെരുശലെമിലെ സഭയ്ക്ക് ശേഷം അന്ത്യോക്യായിലെ സഭയോടൊപ്പം പൌരാണികത മലങ്കര സഭയ്ക്കും അർഹത വരൂന്നു. ഇതിന് ശേഷം ആണ് റോമിലെ സഭാപോലും ജന്മം എടുത്തത്. അതുകൊണ്ട് തന്നെ മലങ്കരയിലെ പരിശുദ്ധ പൌരസ്ത്യ കാതോലിക്ക വിശുദ്ധ മാർത്തോമ ശ്ലീഹായുടെ പിൻഗാമി ആണ്.
5. അന്ത്യോക്യൻ ഓർത്തഡോൿസ് സഭയും മലങ്കര ഓർത്തഡോൿസ് സഭയും തമ്മിൽ നൂറ്റാണ്ടുകളുടെ ബന്ധം ഉണ്ട്. 1665 മുതൽ ഈ സഭകൾ പരസ്പരം ബന്ധത്തിലും സഹവർത്തത്തിലും കഴിഞ്ഞു വരുന്നു. മലങ്കര സഭയുടെ വിശ്വാസ ആരാധന, സംസ്ക്കാരം എന്നിവയിൽ അന്ത്യോക്യൻ സഭയ്ക്കുള്ള സ്വാധീനം ആർക്കും തള്ളിക്കായാനാവില്ല.
6. എന്നാൽ ഈ സഭകൾ തമ്മിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടുകളായി ചില അഭിപ്രായ വ്യത്യാസങ്ങളിലും തർക്കങ്ങളിലും കഴിഞ്ഞു വരുന്നു എന്നത് നിർഭാഗ്യ കാരമാണ്. എന്നാൽ ഇന്നലത്തെ ഒരിയെന്റൽ ഓർത്തഡോൿസ് സഭ തലന്മാരുടെ കൂടി കാഴ്ച വിശ്വാസികൾക്ക് ചില പുത്തൻ പ്രതീക്ഷകൾ നൽകുന്നു .
7.1974 -ൽ നഷ്ടപെട്ട മലങ്കര അന്ത്യോക്യൻ ബന്ധം പുന സ്ഥാപിക്കാൻ ലഭിച്ചിരിക്കുന്ന അവസരം ആണിത്. ദൈവത്തിന്റെ അളവറ്റ കരുണയാൽ ഇന്നലെ പരിശുദ്ധ അന്ത്യോക്യൻ പാത്രിയർക്കീസും , കാതൊലിക്കായും പരസ്പ്പരം ആലിംഗനം ചെയതതോട് കൂടി ആ ബന്ധം പുന സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഇനി അതൊന്നു ഔദ്യോകികമായി ഡിക്ലയർ ചെയ്താൽ മാത്രം മതി. ഇനി നമുക്ക് ചെയ്യാവുന്നത് . മലങ്കരയിലെ തർക്കങ്ങൾ അല്പം നമുക്ക് മാറ്റി വയ്ക്കാം.
എന്നാൽ ഒന്നാമതായി ചെയ്യേണ്ട ചില കാര്യങ്ങൾ ഏറ്റവും അടുത്ത സമയത്ത് തന്നെ പരിശുദ്ധ പിതാക്കന്മാർ രണ്ടു പേരും ചേർന്ന് ഒരു ശുബുക്കൊണോ ശ്രുശൂഷ നടത്തണം. അതിൽ പിതാക്കന്മാർ പരസ്പ്പരം അംഗീകരിച്ചു സീകരിക്കണം. തോമ പത്രോസിനെയും, പത്രോസ് തോമായെയും പരസ്പരം സ്വീകരിക്കണം. ഇതു കണ്ടു കർത്താവും അവന്റെ മണവാട്ടിയും സന്തോഷിക്കട്ടെ. ബാക്കിയുള്ള കാര്യങ്ങൾ :- മുകളിൽ പറഞ്ഞ കാര്യങ്ങൾ നടന്നു കഴിഞ്ഞാൽ ബാക്കിയുള്ളവ യാതൊരു പ്രയാസവും കൂടാതെ പരിഹരിക്കപെടും.പള്ളി തർക്കങ്ങൾ തുറന്ന മനസോടെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു നമ്മുക്ക് പരിഹരിക്കാം. അതിൽ എന്ത് വിട്ടു വീഴ്ചയും നമുക്ക് ചെയ്യാൻ കഴിയും. എന്നാൽ ഇവ പരിഹരിക്കപെടനമെങ്കിൽ പ്രാദമീകമായ കാര്യങ്ങൾ പരിഹരിക്കപെടട്ടെ.
പത്രോസിന്റെ ശ്ലൈഹീക സിംഹാസനവും അതിൽ വാണരുളുന്ന പരിശുദ്ധ പിതാവും ലക്ഷ കണക്കിനു വിശ്വാസികളുടെ വികാരമാണ്. അതുപോലെ തന്നെ ആണ് വിശുദ്ധ മാർത്തോമായുടെ ശ്ലൈഹീക സിംഹാസനവും അതിൽ വാണരുളുന്ന പരിശുദ്ധ പിതാവും….. ഈ വികാരങ്ങൾ മലങ്കരയിൽ ഇരു വിഭാഗങ്ങളും ഉള്ള ചെറിയ ഒരു ശതമാനം വരുന്ന പൈശാചിക ചിന്തയുള്ള തീവ്രവാദികളാൽ ഹൈജാക്ക് ചെയ്യപെടുവാനും ഹനിക്കപ്പെടുവാനും ഇനി ഇടവരുത്. ഇത്തരം പൈശാചിക ശക്തികളെ ഇരു വിഭാഗവും തള്ളി കളഞ്ഞ് മാറ്റി നിർത്തുക . പരിശുദ്ധ പിതാക്കന്മാരുടെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ . സ്വർഗം സന്തോഷിക്കട്ടെ
പ്രാർത്ഥന പൂർവ്വം
തോമസ് ഫിലിപോസ് അച്ചൻ