ഓര്‍ത്തഡോക്സ് സഭയുടെ 1 കോടി രൂപയുടെ എഞ്ചിനിയറിംഗ് സ്കോളര്‍ഷിപ്പ്

baselius_engineering

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എഞ്ചിനിയറിംഗ് കോളേജില്‍ 2015-2016 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ നടത്തപ്പെടുന്നു. സഭയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഒരുകോടിയില്‍ പരം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സമര്‍ത്ഥരായ കുട്ടികള്‍ക്ക് ഈ പരീക്ഷയില്‍ പങ്കെടുക്കാം. 2015 ഏപ്രില്‍ 25 ശനിയാഴ്ച്ച വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെടുന്ന ഈ പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരം കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.mbcpeermade.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അഡ്മിഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക്  7558933571, 7559933571, 9447071571 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.