Dukrono of Geevarghese Mar Ivanios. April 12 Evening. M TV Photos
April 12 Evening Prayer. M TV Photos
മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട മഹാപുരോഹിതന്‍: പരിശുദ്ധ കാതോലിക്കാ ബാവാ
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. 12-ാം തീയതി ഞായറാഴ്ച്ച വൈകിട്ട് സന്ധ്യാനമസക്കാരവും തുടര്‍ന്ന് പ്രദിക്ഷിണം ധൂപപ്രാര്‍ത്ഥന ആശിര്‍വാദം നേര്‍ച്ചവിളമ്പ് എന്നിവ നടന്നു. 13-ാം തീയതി രാവിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന , ആശിര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു.വിശ്വാസ വിപരീതങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റുപോലെയുള്ള പ്രവര്‍ത്തനമായിരുന്നെന്ന് അഭി. ഡോ. മാത്യുസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
ശ്രീ. ജോണ്‍ കുന്നത്ത് എഴുതിയ സ്വര്‍ഗ്ഗീയ മലര്‍ എന്ന പുസ്തകം പരിശുദ്ധ കാതോലിക്കാ ബാവാ ഫാ. ഡോ.കെ. എം. ജോര്‍ജ്ജിന് നല്‍കിയ പ്രകാശനം ചെയ്തു.