അബുദാബി കത്തീഡ്രലിൽ പാമ്പാടി  തിരുമേനിയുടെ  ഓർമ്മപ്പെരുന്നാൾ  ആചരിച്ചു

pampady_abudabi
പരിശുദ്ധ  പാമ്പാടി  തിരുമേനിയുടെ  അമ്പതാമത് ഓർമ്മ പെരുനാൾ അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്തിയാതര പൂർവ്വം ആചരിച്ചു . പെരുന്നാൾ  ശുശ്രൂഷകൾക്ക്  നിലയ്ക്കൽ  ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.  ജോഷ്വാ  മാർ  നിക്കോദിമോസ്  മെത്രാപ്പോലിത്താ  മുഖ്യ  കാർമ്മികനായിരുന്നു. ഇടവക  വികാരി  റവ.ഫാ. എം.സി. മത്തായി  മാറാച്ചേരിൽ,  സഹ: വികാരി റവ.ഫാ. ഷാജൻ  വറുഗീസ്  എന്നിവർ  സഹ: കാർമ്മികരുമായിരുന്നു .
വ്യാഴാഴ്ച  വൈകിട്ട് നടന്ന  സന്ധ്യാ  നമസ്കാരത്തെ   തുടർന്ന്  നടന്ന ധ്യാന  പ്രസംഗത്തിനു  പ്രദക്ഷിണത്തിനും   വെള്ളിയാഴ്ച  രാവിലെ  നടന്ന  വിശുദ്ധ  കുർബാനയിലും  നേർച്ച  വിളബിലും  ആയിരക്കണക്കിന്  വിശ്വാസികൾ  പങ്കെടുത്ത്  അനുഗ്രഹങ്ങൾ  പ്രാപിച്ചു . യുവജന  പ്രസ്ഥാനം  പുറത്തിറക്കിയ  പരിശുദ്ധ  പാമ്പാടി  തിരുമേനിയുടെ  വചന  മാധുരി  അടങ്ങിയ  ഫോട്ടോ  അഭിവന്ദ്യ  നിക്കോദിമോസ്  തിരുമേനി  കുർബാനാനന്തരം നടന്ന  ചടങ്ങിൽ  പ്രകാശനം  ചെയ്തു .
കത്തീഡ്രൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ, മാനേജിംഗ് കമ്മറ്റി  അംഗങ്ങൾ എന്നിവർ     പെരുനാൾ ക്രമീകണങ്ങൾക്ക്   നേതൃത്വം നല്കി .