നാം നെസ്തോറിയന്‍ വിശ്വാസവിപരീതിയിലേക്കുള്ള വീഴ്ചയുടെ വക്കിലോ? by ഫാ സന്തോഷ്‌ വര്‍ഗിസ്, മുംബൈ

 

ഒരു ഉയിര്‍പ്പ് കാലത്തിന്റെ ഉണര്‍ത് പാട്ട് കേള്കേണ്ട സമയമാണിത്. ഒരു കഷ്ടാനുഭവ ആഴ്ച കടന്നു ഉയിര്‍പ്പില്‍ എത്തിനില്‍ക്കുമ്പോള്‍ “ക്രിസ്തുവില്‍” വീണ്ടും ജനിച്ചവര്‍ക്കെല്ലാം അതിജീവനത്തിന്റെ ആത്മസന്തോഷം ഹൃദയത്തില്‍ നിറഞ്ഞുവരുകയും, അടുത്ത 50 നാളുകളില്‍ അഭിവാദങ്ങള്‍ പോലും ഉയിര്‍പ്പിന്റെ പ്രത്യാശ നിറഞ്ഞനില്‍ക്കേണ്ടതും ആകുന്നു.

എന്നാല്‍ നമ്മുടെ ആളുകളുടെ ആരാധനക്ളിലുള്ള പങ്കാളിത്തം ശ്രദ്ധിക്കുമ്പോള്‍ വിശ്വാസത്തില്‍ ചില അപചയങ്ങള്‍ സംഭവിക്കുന്നു എന്ന് എന്ന് പറയാതെ വയ്യ. ഭൂരിഭാഗം ഇടവകകളിലും “ഉയിര്‍പ്പിന്റെ” പ്രഖയാപനത്തില്‍ പങ്കെടുക്കുന്നതിനെക്കാള്‍ “ദുഖ്:വെള്ളിയിലെ” കഷ്ട്ടനുഭാവത്തിനാണ് കൂടുതല്‍ പ്രാമുഖ്യം കാണുന്നത്. ദുഖവെള്ളിയിലെ ആരാധനകളും, പാട്ടുകളുടെ രാഗങ്ങളും, വായനകളും, കര്‍മ്മങ്ങളും, അനുബന്ധമായ ചടങ്ങുകളു൦ ഒക്കെ നമ്മെ ക്രിസ്തുവിന്റെ കഷ്ട്ടതകളുടെ ആഴങ്ങളിലേക്ക് ആഴമായി ഇറങ്ങി ചെല്ലുവാന്‍ സഹായിക്കും എന്നത് വസ്തുത തന്നെ ആണ്. എന്നിരുന്നാലും ഓര്‍ത്തഡോക്‍സ്‌ സഭകള്‍ ക്രിസ്തുവിന്റെ “ജടത്തില്‍ഉള്ള” കഷ്ടതക്ക്, “തേജസ്കരിക്ക” പെട്ടശരീരത്തിലുള്ള ഉയിര്‍പ്പിനെക്കള്‍ പ്രാധാന്യം കൊടുക്കുന്നില്ല. അങ്ങനെ കൊടുക്കുമ്പോള്‍ നാം അറിയാതെ “നെസ്തോരിയന്‍” വേദവിപരീതിയിലേക്ക് വഴുതിവീഴുകയാണ്.

പ്രധാനമായും മൂന്ന് വേദശാസ്ത്ര വൈരുധ്യങ്ങള്‍ ആണ് നാം ഇവിടെ കാണന്നത്;

1, നമ്മുടെ വിശ്വാസമാനുസരിച്ചു ക്രിസ്തുവിന്റെ കഷ്ട്ടതയും, ക്രൂശും ക്രിസ്തുവിന്റെ “ഉയിര്‍പ്പിനോട്” അവിഭാജ്യമായി ബന്ധിക്കപ്പെട്ടു കിടക്കുന്നു. നിഖ്യ വിശ്വാസ പ്രമാണത്തില്‍ നാം ചൊല്ലുന്നതുപോലെ “കുരിശിക്കപ്പെട്ടു-കഷ്ട്ടതയനുഭവിച്ചു-മരിച്ചു-അടക്കപ്പെട്ടു-മൂന്നാം നാള്‍ ഉയിര്‍ത്തെഴുനെറ്റ്” ഒന്നില്‍ നിന്നും ഒന്ന് വേര്‍തിരിച്ചു പ്രാധാന്യം കൊടുത്തു കാണന്‍പറ്റില്ല. ഒന്ന് ഒന്നിനോട് വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുമ്പോള്‍ സഭയുടെ “കുരിശിക്കപ്പെട്ടു-ഉയിര്തെഴുനെറ്റു(crucified-resurrection)” എന്ന അനുഭവം നഷ്ട്ടപ്പെട്ടുപോകുന്നു.

2, രണ്ടാമത്, ക്രൂശും-ക്രിസ്തുവിന്റെ ഉയിര്‍പ്പും ചരിത്രത്തിന്റെ സമയഗതിയില്‍ സന്ഭവിച്ച ചരിത്ര്‍ സംഭവങ്ങള്‍ ആണ്. എന്നാല്‍ ഈ സംഭവങ്ങള്‍ ആത്യന്തികമായി രഹസ്യത്മകവും(mystical), ജീവനുള്ള അനുഭവങ്ങളുമായി(lived experience) മനുഷ്യ മനസ്സില്‍ നിലനില്‍ക്കുകയും, ഇത് അനുതാപത്തിലേക്കും, നേരായ വൃതാഅനുഷ്ട്ടാനങ്ങളിലേക്കും, രഹസ്യത്മകമായ ആരധനയിലേക്കും, ക്രിസ്തുവുമായി രഹസ്യാതമാകമായ ബന്ധത്ത്തിലേക്കും(mystical relation) നമ്മെ നയിക്കുന്നതും ആകുന്നു. ആയതുകൊണ്ട് യേശു ക്രിസ്തുവിന്റെ ജഡത്തിലുള്ള കഷ്ട്ടനുഭവവും അതിന്റെ രഹസ്യാത്മകതയും ആത്മീയതീവ്രതയോടെ ധ്യാന വിഷയമാക്കേണ്ടത് ആണ്.

3, മൂന്നാമത്, ഓരോ വര്‍ഷവും പരിശുദ്ധ സഭ ക്രിസ്തുവിന്റെ ക്രൂശും, കഷ്ട്ടനുഭാവും, ഉയിര്‍പ്പും തന്റെ മക്കളെ ക്രമീകൃതമായി ഒര്മിപ്പിക്കുമ്പോള്‍ അത് വൈകാരികാനുഭൂതിയിലേക്കോ(emotional feeling), ഭാവനാപരമായ ഉള്‍ക്കാഴ്ചക്കോ(vision), ശ്രവനാനുഭൂതിയിലെക്കോ ഒന്നുമുള്ള ക്ഷണമല്ല, മറിച്ചു വ്യക്തി ജീവിതത്തില്‍, ക്രിസ്തുവിന്റെ ക്രുശീകരണത്തോടും, ഉയര്പ്പിനോടുമുള്ള താദാത്മ്യം(co-curcifixion and co-resurrection)  പ്രാപിക്കലിലേക്കുള്ള ക്ഷണമാണ് സമ്ഭവിക്കുന്നത്, അതായതു നാം ഏറ്റ വി.മാമോദീസ വീണ്ടും ആസ്വദിക്കുവാനുള്ള ക്ഷണമാണ്(റോമര്‍ 6:4-5). ക്രൂശും, കഷ്ട്ടനുഭവവും നമുക്ക് വൈകാരികമായി ഊര്‍ജ്ജം സംമ്പാതിക്കുവാനുള്ളതോ(emotional charging), നമ്മുടെ ഓര്‍മകളെ സജീവമക്കാനോ(live remembrance) ഉള്ള മാര്‍ഗാമോ അല്ല, എന്നാല്‍ ആത്മീയവും-ശരീരസംബന്ധവുമായ(psychosomatically) ഒരു രൂപന്തര്ത്തിലേക്കു നമ്മില്‍ തൃഷ്ണജനിപ്പിക്കുന്ന രഹസ്യങ്ങള്‍ ആകുന്നു.

ക്രൂശും, കഷ്ട്ടനുഭാവും, ഉയിര്‍പ്പും അതിനോട് അനുബന്ധമായ ആരാധനകളിലും കൂടെ എല്ലാ പൌസ്ത്യഓര്‍ത്തഡോക്‍സ്‌ സഭകളും സസൂക്ഷ്മാംയി മേല്‍ പറഞ്ഞ മൂന്ന് രഹ്സ്യങ്ങളിലെക്കാന് തന്റെ മക്കളെ ക്ഷണിക്കുന്നത്. ഓര്‍ത്തഡോക്‍സ്‌ സഭകള്‍ അനുശാസിക്കുന്ന “ക്രിസ്നുതാഭവം” വൈകാരികാമോ, ഇന്ദ്രിയബോധസംബന്ധിയായതോ(sensations), സൌന്ദര്യസംബന്ധിയായതോ(aesthetic) അല്ല, എന്നാല്‍ വ്യക്തമായ നിഷ്ട്ട്ടാബോധം അതിനുആവശ്യമാണ്. യേശു ക്രിസ്തുവിനെ “ജഡത്തില്‍” അല്ല “ആത്മാവില്‍” ആണ് നാം അറിയേണ്ടത്, കാരണം “ദൈവം ആത്മാവാകുന്നു(ജോണ് 4:24)”; അതുകൊണ്ട് തന്നെ “ആത്മാവില്‍” വേണം സത്യആരാധന നടത്തേണ്ടത്.

നാം ശരീരത്തില്‍ ആയിരിക്കുന്നുടത്തോളം ഈ ലോകത്തില്‍ കഷ്ട്ടതയുണ്ട്, അതുകൊണ്ട് വൈകാരിക ബന്ധനങ്ങളിലും, ഇന്ദ്രിയങ്ങളുടെ ബാലഹീനതയിലും പെട്ടുപോയിട്ടു, യേശു ക്രിസ്തുവിന്റെ “ജഡത്തിലുള്ള” കഷ്ട്ടതക്ക് അമിത പ്രാധാന്യം കൊടുത്തു “ഉയിതെഴുനേറ്റ ക്രിസ്തു” സാന്നിധ്യം മറക്കുന്നു എങ്കില്‍ നാം “സകല മനുഷ്യരിലും അറിഷ്ട്ടരത്രെ” (1 കോരി15:19).

ആയതുകൊണ്ട് ക്രിസ്തുവില്‍ ദൈവമക്കളെ പൌരസ്ത്യ സഭാ ജീവിതത്തിലൂടെ നമുക്ക് ലഭിച്ചിട്ടുള്ള ക്രിസ്തുവിന്റെ ശരീരസംബന്ധിയായ പരി.സഭയുടെ ആരാധനയും, നിഷ്ട്ടകളും, കൌദാശികാനുഭവങ്ങളുടെയും വിലയും, നിലയും, ആട്യതയും നാമം തിച്ചരിഞ്ഞു, നൂറ്റാണ്ടുകളായി പിതാക്കാന്‍മാര്‍ പകര്‍ന്നു തന്ന യാഥാര്‍ത്ഥ്യങ്ങള്‍ തകിടം മരിക്കുന്ന നൂതന പ്രവണതകളെ സൂക്ഷമായി നിരീക്ഷിച്ചു, നേരായ വിശ്വാസത്തിന്റെ നിലനില്പിനെ നിരുല്സാഹപ്പെടുതുന്ന പ്രവണതകളെ ആത്മ ശക്തിയോടെ നീരിട്ടേ മതിയാകൂ, ഇരു സ്വഭാവ വാദി ആയ നെസ്തോറിയനെ പോലെ ആകരുത്, ക്രിസ്തുവിന്റെ ജഡത്തെ വേറിട്ട്‌ കാട്ടി ക്രിസ്തുവിന്റെ ദൈവത്വത്തെ കുറച്ചു കാട്ടുവാന്‍ ഇടയാവതിരിക്കട്ടെ, ആയതിനു പരി.സഭയുടെ എല്ലാ മക്കള്‍ക്കും ദൈവം ശക്തി നല്‍കട്ടെ.