കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു 

OCYM - Act. Ina '15-1

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2015-16 വർഷത്തെ പ്രവർത്തനോത്ഘാടനവും, തുടർന്ന്‌ ‘മലങ്കരസഭയുടെ മാർത്തോമൻ പൈതൃകം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സഭാചരിത്ര പ്രഭാഷണവും സംഘടിപ്പിച്ചു. ഏപ്രിൽ 5-ന്‌ വൈകിട്ട്‌ അബ്ബാസിയാ സെന്റ്‌ ജോർജ്ജ്‌ ചാപ്പലിൽ നടന്ന ചടങ്ങുകൾ, മലങ്കരസഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ്‌ മാർ ഐറേനിയസ്‌ മെത്രാപ്പോലിത്താ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം നിർവ്വഹിച്ചു.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസന സെക്രട്ടറി, തൃക്കുന്നത്ത്‌ സെമിനാരി മാനേജർ, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തുടങ്ങി നിരവധി തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പാവൂർ ബഥേൽ സുലോക്ക ഇടവക വികാരിയും ധ്യാനഗുരുവുമായ ഫാ. മത്തായി ഇടയനാൽ കോർ-എപ്പിസ്ക്കോപ്പാ സഭാചരിത്ര പ്രഭാഷണത്തിന്‌ നേതൃത്വം നൽകി.

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക വികാരി ഫാ. രാജു തോമസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി ഫാ. റെജി സി. വർഗീസ്‌, യുവജനപ്രസ്ഥാനം റീജണൽ സെക്രട്ടറിമാരായ ജോബിൻ കെ. ജോർജജ്‌, ബിബിൻ മാത്യൂസ്‌, ഇടവക സെക്രട്ടറി ജോജി പി. ജോൺ എന്നിവർ പ്രസംഗിച്ചു. മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം ഷാജി എബ്രഹാം, ഇടവക ട്രഷറാർ ജോൺ പി. ജോസഫ്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൽക്കത്താ ഭദ്രാസന മീഡിയാ സെക്രട്ടറിയും, യുവജന പ്രസ്ഥാനം ലേ-വൈസ്‌ പ്രസിഡണ്ടുമായ ജെറി ജോൺ കോശി സ്വാഗതവും, സെക്രട്ടറി ദീപ്‌ ജോൺ നന്ദിയും പ്രകാശിപ്പിച്ചു.

യുവജനപ്രസ്ഥാനം ട്രഷറാർ ഷോബിൻ കുര്യൻ, ജോയിന്റ്‌ സെക്രട്ടറി അനീഷ്‌ തോമസ്‌, കമ്മിറ്റിയംഗങ്ങളായ അജീഷ്‌ തോമസ്‌, മനോജ്‌ അട്ടത്തറയിൽ, തോമസ്‌ ഡാനിയേൽ, ജോമോൻ കളീക്കൽ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.