ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ 510 കോടി രൂപയുടെ ബഡ്‌ജറ്റ്‌

mosc_manging_committee

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്ക്‌ 510 കോടി രൂപയുടെ 2015-16 ലെ വാര്‍ഷിക ബഡ്‌ജറ്റ്‌ കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ മാനേജിംഗ്‌ കമ്മറ്റി അംഗീകരിച്ചു. പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭാ സെക്രട്ടറി ഡോ ജോര്‍ജ്ജ്‌ ജോസഫ്‌ ആണ്‌ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചത്‌ .ദേശസാത്‌കൃത ബാങ്കുകളില്‍ നിന്നും എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനാവാതെ ജപ്‌തി ഭീഷണി നേരിടുന്ന സഭാംഗങ്ങളെ സഹായിക്കുവാഌള്ള പദ്ധതി, മാത്യൂസ്‌ മാര്‍ ബര്‍ന്നബാസ്‌ സ്‌മൃതി, വിവാഹ സഹായം, ഭവന സഹായം, ചികിത്സാ സഹായം, പ്രകൃതി ദുരന്തത്തിന്‌ ഇരയാകുന്നവര്‍ക്ക്‌ സഹായം, സ്‌ത്രീ ശാക്തീകരണത്തിനായി നവജ്യോതി സ്വയം സഹായ പദ്ധതി തുടങ്ങിയവയും ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മുന്‍സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സഭ അഌശോചിച്ചു. ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍, വൈസ്‌ ചാന്‍സിലര്‍ ഡോ റോസ്‌ വര്‍ഗീസ്‌, കേരള യൂണി സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ ജോണ്‍ തോമസ്‌, കാട്ടകമ്പാല്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സ്‌മിത ഷാജി എന്നിവരെ യോഗം അഌമോദിച്ചു. വൈദികശുശ്രൂഷക ശമ്പള പരിഷ്‌കരണ കമ്മറ്റി റിപ്പോര്‍ട്ട്‌ സെക്രട്ടറി എ. കെ ജോസഫ്‌ അവതരിപ്പിച്ചത്‌ യോഗം അംഗീകരിച്ചു.

1619347_961033263937027_4556871124312072179_n