ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രെസ്‌തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും, പീഡനവും രക്തസാക്ഷിത്വവും സഭയ്‌ക്ക് പുത്തരിയല്ലെന്നും അത്തരം വെല്ലുവിളികള്‍ സഭയെ തളര്‍ത്താനല്ല, വളര്‍ത്താനാണ് കാരണമാകേണ്ടതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ മാനേജിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. മാഌഷിക മൂല്യങ്ങളില്‍ അടിയുറച്ച് മതേതരത്വം നിലനിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്ന അപമാനകരമായ കാര്യമാണ് അടുത്ത കാലത്ത് കേരള നിയമസഭയില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനം സഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ സഹായിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായെന്നും സഭാ ഭരണഘടനയുടെയും സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ഐക്യവും സമാധാനവും സാധ്യമാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു .ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി നിയുക്ത പ്രിന്‍സിപ്പല്‍ ഫാ ഡോ ഒ. തോമസ് നയിച്ച ധ്യാനത്തോടെയാണ് യോഗം ആരംഭിച്ചത്