കുന്നംകുളം : ജീവിതം നിര്‍മ്മലീകരിക്കാന്‍ സുവിശേഷം നിമിത്തമാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. വൈദീകസംഘത്തിന്റെ നേതൃത്വത്തില്‍ ആര്‍ത്താറ്റ് അരമനയില്‍ നടത്തുന്ന ഭദ്രാസന കണ്‍വന്‍ഷനില്‍ പ്രസംഗിക്കയായിരുന്നു അദ്ദേഹം. ദൈവീക ഭാവം ഉള്‍ക്കൊള്ളുകയാണ് വലിയ നോമ്പ് ആചരണത്തിന്റെ പ്രത്യേകത ഈ ഭാവം ഉള്‍ക്കൊള്ളാന്‍ ആശയവും വാക്കും വാചകവും നിര്‍മലമാക്കുകയാണ് ആദ്യപടി. പ്രവൃത്തികളില്‍ നിര്‍മലത കാത്ത് സൂക്ഷിക്കുന്നതാണ് രണ്ടാമത്തേത്. പരോപകാരവും മഌഷ്യ സ്‌നേഹത്തിലൂന്നിയ പ്രവര്‍ത്തനവുമാണ് പ്രവൃത്തികളുടെ നിര്‍മലത മനസിന്റെ ചിന്താവ്യാപാരങ്ങളെ നിര്‍മ്മലമാക്കുന്നതാണ് അവസാനത്തേത്. ദൈവവും മനസും മാത്രം അറിയുന്ന ഈ വ്യാപാരത്തില്‍ ഏറെ ദുഷ്‌കരമെങ്കിലും മനസിനെ നിര്‍മലീകരിക്കാന്‍ ആശ്രാന്ത പരിശ്രമം വേണം. വാക്കിലും പ്രവര്‍ത്തിയിലും മനസിലും ഈ നിര്‍മല ജീവിതം കാത്ത് സൂക്ഷിക്കാന്‍ നാം സ്വയം ചോദിക്കാഌം ഉത്തരം കണ്ടെത്താഌം വചന ശുശ്രൂഷ സഹായകമാകണം. ഇതിന് ആചാരങ്ങള്‍ വേണം, തിരുവചനം കേള്‍ക്കണമെന്നും ബാവാ ഓര്‍മിപ്പിച്ചു. സന്ധ്യാനമസ്‌ക്കാരത്തിന് അദ്ദേഹം നേതൃത്വം നല്‍കി .ഫാ ജോജി കെ ജോയ്, ഫാ ജോസഫ് ചെറുവത്തൂര്‍ പ്രസംഗിച്ചു.
കുന്നംകുളം: ഭദ്രാസനത്തിലെ വൈദിക സംഘത്തിന്റെ നേതൃത്വത്തിലുള്ള സുവിശേഷയോഗം തുടങ്ങി
കുന്നംകുളം: ഭദ്രാസനത്തിലെ വൈദിക സംഘത്തിന്റെ നേതൃത്വത്തിലുള്ള സുവിശേഷയോഗം തുടങ്ങി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
ഫാ. ജോജി കെ. ജോയി അടൂർ വചന പ്രഘോഷണം നടത്തി. യോഹന്നാൻ എഴുതിയ സുവിശേഷത്തിലെ 4:28,29 വാക്യങ്ങൾ- “അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു”.- ഉദ്ധരിച്ചു സംസാരിച്ചു
ഫാ. ജോസഫ് ചെറുവത്തൂര്‍, ഫാ. ഡോ. സണ്ണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് ആറിന് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് ഗാനശുശ്രൂഷയും വചന പ്രഘോഷണവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ത്താറ്റ് അരമനയില്‍ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന കണ്‍വെന്‍ഷന്റെ ആദ്യ ദിവസത്തില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് വിശ്വാസികളാണ് എത്തിയത്. ശനിയാഴ്ച ബിജു പന്തപ്ലാവ്,കൊട്ടാരക്കര പ്രഭാഷകനാകും.


