കാതോലിക്കാ ദിനം മാര്‍ച്ച് 22-ന്

catholicate_day_2015

ഞാൻ കർത്താവിന്റെ സഭയാകുന്ന മലങ്കര ഓർത്തഡോൿസ് സഭയിലെ അംഗമാകുന്നു. ഇന്ത്യയിൽ ഈ സഭ സ്ഥാപിച്ചത് കർത്താവിന്റെ ശിഷ്യനായ മാർ തോമാ ശ്ലീഹായാണ്. സത്യവിശ്വാസം ഭംഗം കൂടാതെ കാക്കുന്ന എന്റെ സഭയുടെ മഹത്തായ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.സഭക്ക് ദൈവം നല്കിയിട്ടുള്ള സ്വാതന്ത്ര്യത്ത ിന്റെ പ്രതീകമായ കാതോലിക്ക സിംഹാസനത്തോടും അതിൽ വാണരുളുന്ന പരിശുദ്ധ കാതോലിക്ക ബാവാ മോറാൻ മോർ ബസേലിയോസ് മാർ തോമാ പൗലോസ് ദ്വിതീയൻ തിരുമെനിയോടും പരിശുദ്ധ സുന്നഹദോസിനോടും സുന്നഹദോസ് അംഗങ്ങളായ എല്ലാ തിരുമേനിമാരോടും ഉള്ള ഭക്തിയും കുറും ഞാൻ ആവർത്തിച്ച് ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ സഭയെ സ്നേഹിക്കുന്നു. ഞാൻ എന്റെ സഭയ്ക്കു വേണ്ടി പ്രവർത്തിക്കും. എന്തു ത്യാഗം സഹിച്ചും ഞാൻ എന്റെ സഭയുടെ അഖണ്ടതയും സ്വാതന്ത്ര്യവും കാക്കും.

മാർ തൊമാ ശ്ലീഹായുടെ സിംഹാസനം നീണാൾ വാഴട്ടെ