വട്ടശ്ശേരില്‍ തിരുമേനി സഭയ്ക്ക് വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവ്: പ. കാതോലിക്കാ ബാവാ

perunnal_2015_ots

പരിശദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനി സഭയ്ക്കു വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരവും ഫാ. പി. എ. ഫിലിപ്പ് നടത്തിയ വട്ടശ്ശേരി തിരുമേനി അനുസ്മരണ പ്രഭാഷണവും കബറിടങ്കല്‍  ധൂപപ്രാര്‍ത്ഥന റാസ ആശിര്‍വാദം നേര്‍ച്ചവിളന്പ് എന്നിവ നടന്നു. പ്രധാന പെരുന്നാള്‍ ദിനമായ ഇന്ന് 28-ാം തീയതി ശനിയാഴ്ച രാവിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും അഭി. മെത്രാപ്പോലീത്താമാരുടെ സഹ കാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാന നടന്നു. തുടര്‍ന്ന് പുസ്തകപ്രകാശനം, പ്രധികഷണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹീകവാഴ്വ്,  മര്‍ത്തമറിയം വനിതാ സമ്മേളനം, സന്യാസ സമ്മേളനം എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു.