“മതി എനിക്കുള്ളത് കിട്ടി; ഇനി എന്‍റെ കുഞ്ഞുങ്ങള്‍ക്കുള്ളത്‌ തന്നാലും”

mother1

കല്‍ക്കട്ടായിലെ തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി മദര്‍ തെരേസ ഒരു ധനാഢ്യന്‍റെ മുന്‍പില്‍ കൈനീട്ടി.അയാള്‍ അമ്മയുടെ കൈകളിലേയ്ക്ക് കാര്‍ക്കിച്ചു തുപ്പി കൊടുത്തു.ഈ സമയത്ത് മദര്‍ പറഞ്ഞ മറുപടിയാണ്‌ മുകളില്‍ ഉദ്ധരിച്ചത്.”മതി എനിക്കുള്ളത് കിട്ടി; ഇനി എന്‍റെ കുഞ്ഞുങ്ങള്‍ക്കുള്ളത്‌ തന്നാലും”.
വളരെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ വാര്‍ത്തകളില്‍ സജീവമായി നിലകൊണ്ടു.പാവപ്പെട്ടവര്‍ക്കായുള്ള മദറിന്റെ സേവനങ്ങള്‍ക്ക് പിന്നില്‍ മതപരിവര്‍ത്തന ലക്ഷ്യമുണ്ടായിരുന്നുവെന്ന RSS മേധാവി മോഹന്‍ ഭഗവത്തിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.കല്‍ക്കട്ടായിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി തന്‍റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച മദറിന്റെ സേവനങ്ങളെ ഇത്രമാത്രം തരംതാഴ്ത്തി പ്രസ്താവിച്ചത് അങ്ങേയറ്റം വിഷമകരമാണ്.
കഴിഞ്ഞ കുറേ നാളുകളായി ഡല്‍ഹിയിലും മറ്റും നടമാടുന്ന ന്യൂനപക്ഷ പീഡനങ്ങളുടെയും പള്ളി ആക്രമണങ്ങളുടെയും ബോധപൂര്‍വമായ ഒരു തുടര്‍ച്ചയായി ഈ സംഭവത്തെ വിലയിരുത്തുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.വിശക്കുന്നവന്റെ മുന്‍പില്‍ അപ്പമാണ് സുവിശേഷം,ദാഹിക്കുന്നവന്റെ മുന്‍പില്‍ വെള്ളമാണ് സുവിശേഷം എന്ന തത്വം മനസിലാക്കി ആര്‍ക്കും വേണ്ടാത്തവനില്‍,ആരും തിരിഞ്ഞ് നോക്കാനില്ലാത്ത പാവപ്പെട്ടവനില്‍ ദൈവത്തെ കണ്ടെത്തിയതാണോ ഈ ഭൂമിയിലെ മാലാഖ ചെയ്ത തെറ്റ്.കഷ്ടപെടുന്നവരില്‍ ദൈവം അടുത്ത് നില്‍ക്കുന്നു.അവരിലൂടെ ദൈവത്തെ അറിയാനാണ് ഈ സേവനത്തിന്റെ ആള്‍രൂപം പരിശ്രമിച്ചത്.സ്നേഹം കൊണ്ട് ഹൃദയങ്ങളെ കീഴടക്കാനാണ്‌ അമ്മ ശ്രമിച്ചത്.സാമൂഹ്യപാഠംത്തിന്റെ ആദ്യപാഠംങ്ങളില്‍ പഠിച്ച നാനാത്വത്തില്‍ ഏകത്വവും,മതസഹിഷ്ണുതയും ഇല്ലാതാക്കാന്‍ RSSഉം VHPയും ശ്രമം തുടങ്ങിയിട്ട് കാലം കുറേയായി.കാലം ഇവര്‍ക്ക് മാപ്പ് നല്‍കട്ടെ.MOTHER THERESSA kind of seva നടത്താന്‍ വളരെ പാടാണെന്ന് ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കിയിരുന്നെങ്കില്‍. ഒന്ന് മാത്രം പറയുന്നു,എല്ലാവരും ബഹുമാനിക്കുന്ന മദറിന്നുള്ളത് നിങ്ങള്‍ നല്‍കി; ഇനിയെങ്കിലും ഇങ്ങനെ വിമര്‍ശിക്കാതെ ആ പാവം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക.
വചനം:-“ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കില്‍ ഭയപ്പെടരുത്‌; കാരണം അത് നിങ്ങളെക്കാള്‍ മുന്‍പേ എന്നെ പകച്ചിരിക്കുന്നു.”

Source: Facebook