OCYM DELHI DIOCESE – YOUTH FEST 2015

9

OCYM DELHI DIOCESE – YOUTH FEST 2015. News

ഡല്‍ഹി ഓര്‍ത്തഡോക്സ് യൂത്ത് ഫെസ്റ് 2015; ഗായകസംഘത്തില്‍ ഒന്നാമത് ജനക്പുരി ഇടവക

ഡല്‍ഹി ഓര്‍ത്തഡോക്സ് യൂത്ത് ഫെസ്റ് 2015 ഫെബ്രുവരി 22ന് ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തപ്പെട്ടു. ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാര്‍ഷിക കലാ മത്സരങ്ങളില്‍ പ്രസംഗമത്സരത്തില്‍ ജനക്പുരി മാര്‍ ഗ്രീഗോറിയോസ് യൂണിറ്റിലെ സാജന്‍ ജോര്‍ജ്ജ് ഒന്നാം സ്ഥാനവും സരിതവിഹാര്‍ സെന്റ് തോമസ് യൂണിറ്റില്‍ നിന്നുള്ള അഡ്വ. റോബിന്‍ രാജു രണ്ടാം സ്ഥാനവും, ഗാസിയാബാദ് സെന്റ് തോമസ് യൂണിറ്റിലെ അശ്വതി വര്‍ഗ്ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ സംഗീത വിഭാഗത്തില്‍ ജനക്പുകരി മാര്‍ ഗ്രീഗോറിയോസ് യൂണിറ്റില്‍ നിന്നുള്ള സിബി തോമസ് ഒന്നാം സ്ഥാനവും, ഗാസിയാബാദ് സെന്റ് തോമസ് യൂണിറ്റില്‍ നിന്നുള്ള ലിന്റാ സനു രണ്ടാം സ്ഥാനവും, ഫരീദാബാദ് സെന്റ് മേരീസ് യൂണിറ്റില്‍ നിന്നുള്ള ആഷ്മി രതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ സംഗീത വിഭാഗത്തില്‍ ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റീഫന്‍സ് യൂണിറ്റിലെ നിജോ രാജന്‍ ഒന്നാം സ്ഥാനവും, ജനക്പുരി മാര്‍ ഗ്രീഗോറിയോസ് യൂണിറ്റിലെ സ്കറിയാ ചാക്കോ രണ്ടാം സ്ഥാനവും, ഗാസിയാബാദ് സെന്റ് തോമസ് യൂണിറ്റിലെ ഷിജു ഡാനിയേല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉപന്യാസ മത്സരത്തില്‍ നോയിഡ മാര്‍ ഗ്രീഗോറിയോസ് യൂണിറ്റില്‍ നിന്നുള്ള ജിന്‍സി എസ്. ജേക്കബ് ഒന്നാം സ്ഥാനവും, ഫരീദാബാദ് സെന്റ് മേരീസ് യൂണിറ്റിലെ ബിനി ശാമുവേല്‍ രണ്ടാം സ്ഥാനവും, ഗുഡ്ഗാവ് മാര്‍ ഗ്രീഗോറിയോസ് യൂണിറ്റിലെ ജിന്‍സി ജോണ്‍സണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിള്‍ ക്വിസ് മത്സരത്തില്‍ നോയിഡ മാര്‍ ഗ്രീഗോറിയോസ് യൂണിറ്റില്‍ നിന്നുള്ള ബെറ്റി വര്‍ഗീസ്, എല്‍സാ മാത്യു എന്നിവര്‍ ഒന്നാം സ്ഥാനവും, ഗാസിയാബാദ് സെന്റ് തോമസ് യൂണിറ്റിലെ ഷേര്‍ളി ലൌവജിന്‍, ലിജി ഡേവിഡ് എന്നിവര്‍ രണ്ടാം സ്ഥാനവും, ദില്‍ഷാദ് സെന്റ് സ്റീഫന്‍സ് യൂണിറ്റില്‍ നിന്നുള്ള ബിന്ദു റെന്‍സണ്‍, ആലീസ് ജോര്‍ജ്ജ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വേദവായന മത്സരത്തില്‍ ഇംഗ്ളീഷ് വിഭാഗത്തില്‍ സരിതവിഹാര്‍ സെന്റ് തോമസ് യൂണിറ്റില്‍ നിന്നുള്ള അഡ്വ. റോബിന്‍ രാജു ഒന്നാം സ്ഥാനവും, ഫരീദാബാദ് സെന്റ് മേരീസ് യൂണിറ്റിലെ സിജി എലിസബത്ത് സജി രണ്ടാം സ്ഥാനവും, നോയിഡ മാര്‍ ഗ്രീഗോറിയോസ് യൂണിറ്റിലെ അനുരൂപ് ബേസില്‍ വര്‍ഗ്ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വേദവായന മത്സരത്തില്‍ മലയാളം വിഭാഗത്തില്‍ ജനക്പുരി മാര്‍ ഗ്രീഗോറിയോസ് യൂണിറ്റിലെ സ്കറിയാ ചാക്കോ ഒന്നാം സ്ഥാനവും, സരിതവിഹാര്‍ സെന്റ് തോമസ് യൂണിറ്റില്‍ നിന്നുള്ള നൈനാന്‍ ലൂക്കോസ് രണ്ടാം സ്ഥാനവും, ഫരീദാബാദ് സെന്റ് മേരീസ് യൂണിറ്റിലെ ജയാ ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഭദ്രാസനത്തിലെ ഔദ്യോഗിക സംഗീതവിഭാഗമായ സ്കൂള്‍ ഓഫ് സേക്രട്ട് മ്യൂസിക് നേതൃത്വത്തില്‍ നടത്തപ്പെട്ട ഗായകസംഘ മത്സരത്തില്‍ ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഇടവക ഗായകസംഘം ഒന്നാം സ്ഥാനവും, നോയിഡ മാര്‍ ഗ്രീഗോറിയോസ് ഇടവക ഗായകസംഘം രണ്ടാം സ്ഥാനവും, മയൂര്‍വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് ഇടവക ഗായകസംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങളില്‍ ഗാസിയാബാദ്, നോയിഡ, സരിതവിഹാര്‍, മയൂര്‍ വിഹാര്‍ ഫേസ് വണ്‍, മയൂര്‍ വിഹാര്‍ ഫേസ് ത്രീ, ഗുഡ്ഗാവ്, ഹോസ്ഖാസ്, ജനക്പുരി, ദില്‍ഷാദ് ഗാര്‍ഡന്‍, ഫരീദാബാദ് എന്നീ ഇടവകകളില്‍ നിന്നുള്ള യൂണിറ്റുകള്‍ പങ്കെടുത്തു. ഗാസിയാബാദ് സെന്റ് തോമസ് ഇടവക വികാരി ഫാ. ബിജു പി. തോമസ് സ്വാഗതവും, ഒ.സി.വൈ.എം. ഡല്‍ഹി ഭദ്രാസന സെക്രട്ടറി റോണി വി. സക്കറിയ കൃതജ്ഞതയും അര്‍പ്പിച്ചു.