നോമ്പ് ആത്മ ശരിര മനസുകളുടെ വിശുദ്ധി ലാക്കാക്കി ഉള്ളതാവണം: ഗീവറുഗീസ് മാർ യുലിയോസ്

hg_pulikkottil

വി സഭ ആകമാനം വി. നോമ്പിനെ സന്തോഷത്തോടെ വരവെല്ക്കുവാൻ ഒരുങ്ങുന്ന അവസരമാണു .ഈ അവസരത്തിൽ എന്താണ് നോമ്പ് , എന്തിനാണ് നോമ്പ് എന്നിവയെകുറിച്ചു ഉള്ള അറിവ് ഓരോ വിശ്വസിക്കും ഉണ്ടയിരിക്കണം.. വി. സഭ പഠിപ്പിക്കുന്നു നോമ്പ് ആത്മ ശരിര മനസുകളുടെ വിശുദ്ധിക്ക് വേണ്ടിയാണു .. പിതാക്കന്മാർ പഠിപ്പിക്കുന്നു നോമ്പ് സാത്താനോടുള്ള പോരാട്ടത്തിന്റെ കാലമാണ്..ആകയാൽ ഈ വി. സഭയുടെ അംഗങ്ങളായ നാം ഓരോരുത്തരും നോമ്പ് നോക്കേണ്ടത് ആവിശ്യമാണ് .. ഈ നോമ്പ് കാലത്ത് നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം ലഭിക്കാതെ പോകയില്ല .. സഭക്ക് പുറത്തു ഒരു അല്ക്കൂട്ടതിലും പോയി പ്രാർത്ഥിക്കേണ്ട ആവിശ്യം ഇല്ല .. വി. നോമ്പ് നോട്ടു കണ്ണീരോടും , അനുതപതോടും കൂടെ പ്രാർത്ഥിച്ചാൽ തിര്ച്ചയയും അതിനു മറുപിടി ലഭിക്കും ..നോമ്പ് ആത്മാവിന്റെ ആഹാരമാണ് .. ശരിരത്തിന്റെ വൃതമാണ്.. നോമ്പ് കാലത്ത് നാം സഭ കല്പ്പിചിരിക്കുന്ന എല്ലാ ഭക്ഷണങ്ങളും വെടിയണം ..എന്നാൽ ഇതുകൊണ്ട് മാത്രം ആയില്ല .. മറിച്ചു ഭക്ഷണത്തിന്റെ അളവിൽ കുറവ് വരുത്തണം , അമിത ഭക്ഷണം പാപമാണ് .. നോമ്പ് കാലം മിത ഭാഷിയും , മിത ഭക്ഷണവും നാം ശിലിക്കണം .. നോമ്പ് കാലം പച്ചക്കരിയെ ഉപയോഗിക്കു എന്ന് കരുതി ധാരാളം എണ്ണയും മറ്റും ഉപയോഗിക്കുന്നതും , എണ്ണ ഉപയോഗിച്ചുള്ള പച്ചക്കറി വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും നാം ഒഴിഞു നിയത്രണം വരുത്തണം ..നോമ്പ് ജീവിതത്തിനു ഒരു ക്രമം ഉണ്ടാക്കുന്നു .. എല്ലാ മത വിഭാഗത്തിനും നോമ്പ് ഉണ്ട് . ക്രമം ഉണ്ട് .. എന്നാൽ ഓർത്തഡോൿസ്‌ ക്രിത്യനി മാത്രം ഇതിനെല്ലാം വിമുഖത കാണിക്കുന്നു .ഈ വിമുഖത നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കും .. നോമ്പ് നോക്കി കുമ്പിട്ടു പ്രാർത്ഥിക്കുന്നവന് ഹൃദയ സംബധമായ രോഗങ്ങളെ ഒഴിവാക്കാൻ സാധിക്കും.. ജിവിതത്തിൽ പ്രയാസം ഉണ്ടാകുമ്പോൾ ദൈവത്തെ പഴിച്ചിട്ട് കാര്യമില്ല .. നാം ചെയേണ്ട ചില ഉത്രവ്തിത്വങ്ങൾ ഉണ്ട് ജിവിതത്തിൽ .. അതിൽ നിന്നും ഒളിചോടുവാൻ സദ്യമല്ല .. പ്രവാസികളായ സഭ മക്കളോട് നമുക്ക് പറയാനുള്ളത് .. മദ്യവും , കൊഴുപ്പ് കൂടിയ ഭക്ഷങ്ങളും ഒഴിവാക്കി ഉള്ള ജീവിതം ശിലിക്കണം .. നോമ്പ് കാലം അത്താഴം പഴങ്ങൾ മാത്രം ആക്കണം .. നോമ്പ് നോക്കുവാൻ ഏറ്റവും കൂടുതൽ സാധിക്കുന്നത്‌ വിദേശത്ത് , പ്രത്യേകിച്ച് ഗൾഫ്‌ മേഖലയിൽ പ്രവര്തിക്കുനവർക്കാന് .. നമ്മുടെ സഹോദരന്മാരായ മുസ്ലിംങ്ങൾ കൊടും ച്ചുടിലും നോമ്പ് നോക്കുന്നത് കാണുന്നവരാണ് നിങ്ങൾ … ആകയാൽ ഉച്ചവരെ എങ്കിലും ഉപവസിക്കണം ,ഏഴു നേരത്തെ പ്രാര്ത്ഥന മുടക്കരുത് ..നിങ്ങളുടെ ജോലിക്കിടയിലും അതിനു സമയം കണ്ടെത്തണം ..ഇങ്ങനെ അടുക്കും , ചിട്ടയും ഉള്ള ഒരു ജീവിത രീതി ശിലിച്ചാൽ നിങ്ങളുടെ അദ്വാന ഫലം ആശുപത്രികളിൽ കൊടുക്കേണ്ടി വരില്ല .. ബൈപാസ് ജിവിതത്തിൽ നിന്നും ഒഴിവാക്കാം .. അതുകൊണ്ടാണ് വി. നോമ്പ് ആത്മ ശരിര മനസുകളുടെ വിശുദ്ധിക്ക് എന്ന് പിതാക്കന്മ്ർ പഠിപ്പിച്ചത് .. മുശയും, എലിയവും നോറ്റു നമ്മുടെ കർത്താവും 40 ദിനം നോമ്പ് നോറ്റു .. ഈ നോമ്പുകാലം വിശക്കുന്നവനു അപ്പം കൊടുന്നവാൻ ,ഇടവിടാതെ പ്രാർത്ഥിക്കുവാൻ നമുക്ക് ഇടയാകട്ടെ .. നോമ്പ് നോക്കുന്നവാൻ സ്വർഗത്തിൽ വസിക്കുന്നു , അവൻ മലഖമാര്ക് ഒപ്പം വസിക്കുന്നു ആ സവ്ഭാഗ്യത്തിനു ദൈവം തമ്പുരാൻ നിങ്ങളെയും ബാലഹിനനായ എന്നെയും യോഗ്യന്ക്കി തിരക്കട്ടെ … എല്ലാവര്ക്കും വലിയ നോമ്പിന്റെ ആശംസകൾ …