മാര്‍ അപ്രേമിന്‍റെയും മാര്‍ തെവോദോറോസ് സഹദായുടെയും പെരുന്നാളിനുള്ള പെങ്കീസാ നമസ്ക്കാരം പ്രസിദ്ധീകരിച്ചു

mar_aprem

mar_aprem_penkeesa

mar_aprem_penkeesa2

mar_aprem_penkeesa1

കോട്ടയം: ഭൂലോക മല്പാനായ മാര്‍ അപ്രേമിന്‍റെയും മാര്‍ തെവോദോറോസ് സഹദായുടെയും പെരുന്നാളിന് ഉപയോഗിക്കുവാന്‍ തക്കവണ്ണം പെങ്കീസാ നമസ്ക്കാരം പ്രസിദ്ധീകരിച്ചു.

സഭാ വൈദിക ട്രസ്റ്റിയും കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ സുറിയാനി മല്പാനുമായ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടാണ് പരിഭാഷ നിര്‍വ്വഹിച്ചത്. നാഗ്പൂര്‍ വൈദിക സെമിനാരിയിലെ പ്രൊഫസറായ ഫാ. ജോണ്‍ മാത്യു പള്ളിപ്പാടും പി. തോമസ് പിറവവുമാണ് ഗാനരചന നിര്‍വ്വഹിച്ചത്.

ഭൂലോക മല്പാനായ മാര്‍ അപ്രേമിന്‍റെ നാമധേയത്തില്‍ സ്ഥാപിതമായ ഭാരതത്തിലെ പ്രഥമ ദേവാലയമായ തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയുടെ ആവശ്യപ്രകാരമാണ് പരിഭാഷ തയ്യാറാക്കപ്പെട്ടത്. ഗ്രന്ഥത്തിന്‍റെ പ്രകാശനം ശനിയാഴ്ച തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയില്‍ നടക്കും.

സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം.ഒ.സി. പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

MOC Publications, Kottayam. Phone No. : 0481 2561305, 9496161305