തോമസ് മാര്‍ മക്കാറിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍

macarios_thomas

ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 7-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 21,22 തീയതികളില്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടക്കും. നാളെ (ശനി) വൈകിട്ട് 5.30-ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് ഫാ. എബ്രഹാം ജോര്‍ജ്ജ് പാറമ്പുഴ അനുസ്മരണപ്രഭാഷണം നടത്തും. 22-ാം തീയതി (ഞായര്‍) രാവിലെ 6.30-് പ്രഭാത നമസ്ക്കാരവും 7.30-് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാസ് മാര്‍ നിക്കോളവോസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന മൂന്നിന്മേല്‍ കുര്‍ബ്ബാന നടക്കും.