Subukono Srusroosha at Kuwait

 

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സന്ധ്യാ നമസ്കാരവും ശുബുക്കോനൊ ശുശ്രൂഷയും ഫാ. രാജു തോമസിന്റെ നേതൃത്വത്തിൽ സെന്റ് ജോര്ജ്ജ് ചാപ്പലിലും ഫാ. റെജി സി വർഗീസിന്റെ നേതൃത്വത്തിൽ സെന്റ് മേരിസ് ചാപ്പലിലും അനുഗ്രഹമായി നടത്തപെട്ടു.

” അടച്ചു പൂട്ടിയ പത്തായ പുരകളുടെ അനുഭവം അല്ല മുറിച്ചു നൽകുന്ന ബലിപീഠത്തിന്റെ അനുഭവം ആകണം ഒരോ ക്രിസ്ത്യാനിയുടെയും വലിയ നോമ്പിന്റെ അനുഭവം. ശമര്യ സ്ത്രീയെ പോലെ ഒഴിഞ്ഞ കുടവുമായി വന്ന് ആത്മീയ അനുഭവത്തിന്റെ നിറകുടവുമായി തിരികെ പോകുന്ന അവസ്ഥ ആകണം ഈ വലിയ നോമ്പ്. ” പതിനായിരം താലന്ത് കൊടുക്കുവാനുള്ളവനു രാജാവിൽ നിന്നും ഇളവ് ലഭിച്ചപ്പോൾ ഇളവ് ലഭിച്ചവൻ 100 താലന്ത് ഉള്ളവനെ ജയിലിൽ അടയ്ക്കുന്ന അനുഭവം നമ്മുടെ ദൈവത്തിന്റെയും നമ്മുടെയും ജീവിതം യഥാർത്ഥ താരതമ്യം ആണ് എന്ന് ഫാ. രാജു തോമസ് അദ്ധേഹത്തിന്റെ ധ്യാന പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിക്കുകയുണ്ടായി.