ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു

DSC_0189-001_resize Programme Notice - 1 of 2 = Programme Notice - 2 of 2 =

Dr. Geevarghese Mar Osthathios “ORMAPPERUNNAL KODIYETTAM” @at ST. PAUL’S MTC, Pulimoodu, Mavelikara.

സഭാ രത്നം അഭി.ഡോ. ഗീവര്‍ഗാസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ മാവേലിക്കര സെന്‍റ് പോള്‍സ് മിഷന്‍ ട്രെയ്നിംഗ് സെന്‍ററില്‍ ആരംഭിച്ചു. ഫെബ്രുവരി 15 മുതല്‍ 15 വരെയാണ് പെരുന്നാള്‍.

ഫെബ്രുവരി 15 ഞായറാഴ്ച അഭി. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍  വി. കുര്‍ബ്ബാനയും പെരുന്നാള്‍ കൊടിയേറ്റും നടന്നു. 17-ാം തീയതി സണ്‍ഡേസ്കൂള്‍ അഖില മലങ്കര അടിസ്ഥാനത്തിലുള്ള മത്സരങ്ങളും 18-ന് ഫാ. മത്തായി ഇടയനാല്‍ കോറെപ്പിസ്ക്കോപ്പാ നയിക്കുന്ന ധ്യാനയോഗവും നടക്കും. ധ്യാനയോഗത്തില്‍ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. 19-ന് എം. റ്റി. സി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടക്കും. 20-ാം തീയതി പുതിയകാവ് സെന്‍റ് മേരീസ്  ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നിന്നും സെന്‍റ് പോള്‍സ് മിഷന്‍ ട്രെയ്നിംഗ് സെന്‍ററിലേക്ക് പദയാത്രയും മിഷനറി കോണ്‍ഫ്രന്‍സും മാര്‍ ഒസ്താത്തിയോസ് അനുസ്മരണ പ്രഭാഷണവും റാസയും നടക്കും. അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുകയും റവ. ഉമ്മന്‍ വി. വര്‍ക്കി, ഫാ. ഡോ. റെജി മാത്യു എന്നിവര്‍  കോണ്‍ഫ്രന്‍സിന് നേതൃത്വം നയിക്കുകയും ചെയ്യും. അഭി. ഡോ. സറഖിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്താ അനുസ്മരണ പ്രഭാഷണം നടത്തും. പ്രധാന പെരുന്നാള്‍ ദിനമായ 21-ാം തീയതി ശനിയാഴ്ച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും പുസ്തകപ്രകാശനം, സമ്മാനദാനം, ആശീര്‍വാദം കൈമുത്ത് എന്നിവ നടക്കും.