പാത്രിയര്‍ക്കീസ് ബാവായുടെ ബഹുമാനാര്‍ഥം സര്‍ക്കാരിന്റെ വിരുന്ന്

aprem_patriarch5

കോട്ടയം: പാത്രിയര്‍ക്കീസ് ബാവായ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ ആദരം. കോട്ടയം വിന്‍സര്‍ കാസില്‍ ഹോട്ടലില്‍ ഇന്നലെ രാത്രി അത്താഴവിരുന്നു നല്‍കി. പരിശുദ്ധ ബാവായെ കൂടാതെ ശേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെയും പരിശുദ്ധ ബാവായ്ക്കൊപ്പമെത്തിയ മറ്റു മെത്രാപ്പോലീത്താമാരെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.എം. മാണി, കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷണന്‍, അനൂപ് ജേക്കബ്, കെ.സി.ജോസഫ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ക്ളിമീസ് കാതോലിക്കാ ബാവ, സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് റവ. തോമസ് കെ. ഉമ്മന്‍, മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എംപിമാരായ ജോസ് കെ.മാണി, ആന്റോ അന്റണി, എംഎല്‍മാരായ ബെന്നി ബഹന്നാന്‍, സി.എഫ്. തോമസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍, ജില്ലാ കളക്ടര്‍ അജിത്കുമാര്‍, ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ്, വിജയപുരം രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ പൂവത്തിങ്കല്‍, പാലാ രൂപത കോര്‍പറ്റേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, വൈസ്പ്രസിഡന്റ് ബിജു പുന്നത്താനം, നഗരസഭ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.പി. ഗോവിന്ദന്‍നായര്‍, ഡി. ബാബു പോള്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങള്‍ തുടങ്ങിയവരും വിരുന്നില്‍ സംബന്ധിച്ചു.