മെത്രാപ്പോലീത്തന്മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കേസ് പിന്‍വലിച്ചു

synod_mosc

ഷെല്ലി ജോണ്‍

കോട്ടയം: മെത്രാപ്പോലീത്തന്മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സഭയുടെ മാനേജിംഗ് കമ്മിറ്റിയംഗം ബാബു പാറയില്‍ കോട്ടയം മുന്‍സിഫ് കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍വലിച്ചു.

പരാതിക്കാരനായ ബാബു പാറയിലുമായി ചര്‍ച്ച നടത്തുന്നതിന് സഭാ മാനേജിംഗ് കമ്മിറ്റി , കുറിയാക്കോസ് മാര്‍ ക്ലിമ്മീസിന്‍റെ നേതൃത്വത്തില്‍ ഫാ. ഡോ. എം. ഒ. ജോണ്‍, ഫാ. റോയ്സ് ജോര്‍ജ്, അഡ്വ. അനില്‍ വര്‍ഗീസ്, പ്രൊഫ. ബാബു വര്‍ഗീസ് എന്നീ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി ബാബു പാറയിലുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് കഴിഞ്ഞ സഭാ മാനേജിംഗ് കമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു.

അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പരാതിക്കാരന്‍ കേസ് സംബന്ധിച്ച് മുന്പോട്ടുള്ള കാര്യങ്ങള്‍ക്ക് താല്പര്യമില്ല എന്ന് കോടതിയെ അറിയിച്ച് വ്യവഹാരത്തിനു വിരാമമിട്ടത്.