പസഫിക് ദ്വീപിലും ഭാസുര സ്പന്ദനം 

St Dionysius of Vattasseril

ദ്വീപുകളിൽ കുടിയിരിക്കുന്നവരുടെ ദൈവ സ്തുതികൾ സാക്ഷാത്ക്കാരം നേടുന്നു .മലങ്കര  ഓർത്തഡോൿസ്‌സഭക്ക് ന്യൂ സിലാണ്ടിൽ ആദ്യ ദേവാലയം ഉയരുന്നു.

 exterior

ഉപജീവനാർത്ഥവും ഉപരിപഠനാർത്ഥവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം മുതൽ ന്യൂസിലാണ്ടിലേക്ക് കുടിയേറി വന്ന മലങ്കര സഭയുടെ മക്കൾ ഒരു ദശാബ്ദം മുമ്പ് ആരാധനക്കായ് കൊളുത്തിയ തിരിനാളം അണയാത് കാത്ത് മനോഹരമായ  ഒരു  ദേവലയമായി വളർന്നിരിക്കുന്നു .അംഗുലീ പരിമിത മായഅംഗ ബലം മാത്രം കൈമുതലായിരുന്ന ഒരു കൊച്ചു സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ പ്രാർഥനകളുംസമർപ്പണവുമാണ് വലിയ നേട്ടത്തിനു മുഖാന്തിരമായത്.  ഏകദേശം 1.3 മില്ല്യൻ ഡോളർ (6 കോടി രൂപ)ചിലവിൽ പണി കഴിപ്പിച്ചിരിക്കുന്ന ഈ ദേവാലയം 2015 ഫെബ്രുവരി മാസം   13 ,14 തീയതികളിൽ അഭിവന്ദ്യപിതാക്കന്മാരുടെ കൈകളാൽ സമർപ്പിക്കപ്പെടുന്നു .മദ്രാസ് ഭദ്രാസനത്തിന്റെ ഭാഗമായ ന്യൂസിലാണ്ടിൽപരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനിയുടെ നാമധേയത്തിലുള്ള ഈ മാതൃദേവാലയവും ,Hamilton ,Wellington  ,Palmerston North ,Christchurch എന്നീ സ്ഥലങ്ങളിൽ സ്വതന്ത്ര ദേവാലയങ്ങളും ഉണ്ട് .മദ്രാസ് ഭദ്രാസനത്തിന്റെ മുന്അധിപനായിരുന്ന അഭിവന്ദ്യ ഡോ .യാക്കോബ് മാർ ഐറെനിയോസ് വിത്തു പാകിയ ഈ സംരംഭം അഭിവന്ദ്യഡോ യൂഹാനോൻ മാർ ദീയസ്കോരോസ് തിരുമേനിയുടെ കരപരിലാളനയിൽ സ്വന്തമായ ഒരു ആരാധനാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരതിലെത്തിയിരിക്കുന്നു .കാലാ കാലങ്ങളിൽ ആരാധനയുടെ തിരിമങ്ങാതെ കാത്തവൈദീക സ്രേഷ്ടരുടെ നിസ്വാർത്ഥമായ സേവനം ഈ ദേവാലയത്തിന്റെ തായ് വേരാണ് .ഈ ദേവാലയത്തിന്റെഅടിസ്ഥാന  ശില  പാകിയ അഭിവന്ദ്യ ഡോ .സഖറിയ മാർ തെയോഫിലോസ് തിരുമേനിയും ഇവിടെസ്മരണീയനാണ്.മലങ്കരയുടെ മഹാ പരിശുദ്ധന്മാരായ പരുമല കൊച്ചുതിരുമേനിയുടെയും വട്ടശ്ശേരിൽ മാർദിവന്നാസിയോസ് തിരുമേനിയുടെയും കാലാ കാലങ്ങളിൽ സത്യ സഭയെ സുധീരം നയിച്ചു മണ്‍ മറഞ്ഞു വിണ്‍ചേർന്ന പിതാക്കന്മാരുടെ മധ്യസ്ഥതയും സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമപൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസിന്റെയും എല്ലാ പിതാക്കന്മാരുടെയും വൈദീക ശ്രേഷ്ഠരുടെയും സത്യ വിശ്വാസികളുടെയും പ്രാർത്ഥനയും ഈ ഇടവക വിനയത്തോടെ ആഗ്രഹിക്കുന്നു .

സ്നേഹപൂർവ്വം

ഫാ .ബിജു മാത്യു പുളിക്കൽ ,

വികാരി