Orthodox Theological Seminary’s participation for Run Kerala Run event

OTS-Kottayam -Run-Kerala-Run

 

കൂടെ ഓടുവാന്‍ പഴയസെമിനാരി

കോട്ടയം : കൈരളിയുടെ സാഹോദര്യ സന്ദേശം വിളംബരം ചെയ്യുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വേദശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രമായ ഇരുന്നൂറിന്റെ നിറവിലെത്തിയ പഴയസെമിനാരിയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കുചേരും.

മുപ്പത്തഞ്ചാം നാഷണല്‍ ഗെയിംസിനോടനുബന്ധിച്ചു നടത്തുന്ന ഈ കൂട്ടയോട്ടത്തില്‍ കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ആവേശം കൊള്ളുകയും ചെയ്തുകൊണ്ട് കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയുടെ പങ്കാളിത്തം കായിക കേരളത്തിന് ആവേശവും അനുഗ്രഹവും പ്രദാനം ചെയ്യും എന്ന് കരുതുന്നു. ആരോഗ്യവും ശാരീരിക ക്ഷമതയും കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ ഇതില്‍ പങ്കാളികളാകുന്നതില്‍ അഭിമാനിക്കുന്നു.