ബഹറിന്‍ സെന്റ് മേരീസ്‌ കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ

DSC_0876

ബഹറിന്‍ സെന്റ് മേരീസ്‌ കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ
 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷയും 2015 വര്‍ഷത്തെ ഭാര വാഹികള്‍ സ്ഥാന മേല്‍ക്കുന്നതിന്റെയും ചടങ്ങുകളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലക്കല്‍ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും ജോണ്‍ ഡാനിയേല്‍ കോര്‍-എപ്പിസ്കോപ്പ, കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് എന്നിവരുടെ സഹകാര്‍മികത്വത്തിലും കത്തീഡ്രലില്‍ വെച്ച് 2013 ഡിസംബര്‍ 31ന്‌ വൈകിട്ട് സന്ധ്യ നമസ്ക്കാരത്തോട് കൂടി നടന്നു.
 വിശുദ്ധ കുര്‍ബാനാനന്തരം പുതുവത്സരത്തിന്റെ പ്രത്യേക പ്രാര്‍ത്ഥനയും അഭിവന്ദ്യ തിരുമേനിയുടെ പുതുവത്സര മെസ്സേജും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ പുതിയ മാനേജിംഗ് കമ്മിറ്റി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ 2014 വര്‍ഷത്തെ ട്രസ്റ്റി തോമസ് കാട്ടുപറമ്പില്‍, സെക്കട്ടറി സാബു ജോണ്‍ എന്നിവര്‍ കഴിഞ്ഞ ഒരു വര്‍ഷം ഈ കമ്മറ്റിയോട് ചേര്‍ന്ന്‍ പ്രവര്‍ത്തിച്ച വികാരിക്കും സഹ വികാരിക്കും ഇടവകയിലെ മുഴുവന്‍ ജനങ്ങളോടും ഉള്ള നന്ദി അറിയിച്ചു. പുതിയതായി സ്ഥാനമേല്‍ക്കുന്ന ട്രെസ്റ്റി അനോ ജേക്കബ് കാച്ചിറ, സെക്കട്ടറി മോന്‍സി ഗീവര്‍ഗീസ് കരിപ്പുഴ എന്നിവര്‍ വരുന്ന വര്‍ഷത്തില്‍ കത്തീഡ്രലിനാവിശ്യമായ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തഥവത്സരത്തില്‍ എല്ലാ ഏരിയായിലെയും കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
 അഭിവന്ദ്യ തിരുമേനി, പുതിയ വര്‍ഷത്തെ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകള്‍ നേരുകയും ഇടവക ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുത്ത ശുശ്രൂഷ രാത്രി ഒരു മണിയോട് കൂടി അവസാനിച്ചു.
ചിത്രം അടിക്കുറിപ്പ്:- ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷയും 2015 വര്‍ഷത്തെ ഭാര വാഹികള്‍ സ്ഥാന മേല്‍ക്കുന്നതിന്റെയും ചടങ്ങുകളും അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. ജോണ്‍ ഡാനിയേല്‍ കോര്‍-എപ്പിസ്കോപ്പ,കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് എന്നിവരോടൊപ്പം 2015 വര്‍ത്തെ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍