പുത്തന്‍കുരിശ് പള്ളി : യാക്കോബായ വിഭാഗം അനധികൃതമായി നടത്തി വന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം തടഞ്ഞു
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ സഭാ തർക്കം നില നില്ക്കുന്ന പുത്തൻ കുരിശ് സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് ഓര്‍ത്തഡോക് സ് പള്ളിയിൽ യാക്കോബായ വിഭാഗം അനധികൃതമായി നടത്തി വന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഏറണാകുളം ആര്‍.ഡി.ഓ തടഞ്ഞു.
അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് കോടതിയുടെ ഉത്തരവ് കാറ്റില്‍പ്പറത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബഹു വില്ലേജ് ഓഫീസർ പണി നിർത്തുവാൻ ആവശ്യപെട്ടെങ്കിലും അത് ഗൌനിക്കാതെ കഴിഞ്ഞ ദിവസം രാത്രിയിലും പണി നടത്തുകയായിരുന്നു. ഇതാണ് റെവന്യു അധികാരികളെ ചൊടിപ്പിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ യാതൊരു നിർമാണ പ്രവര്ത്തനങ്ങളും നടത്തരുതെന്നും ആരാധന നടത്തുവാൻ മാത്രമേ അനുവാദമുള്ളു എന്നും കോടതി വിധികളെ ഉദ്ധരിച്ചു കൊണ്ടു അദ്ദേഹം ചൂണ്ടി ക്കാട്ടി.പള്ളിയിലെ റബ്ബർ മരങ്ങൾ മുറിച്ചു വില്ക്കുവാനുള്ള ശ്രമങ്ങളെ കോടതി നേരത്തെ തടഞ്ഞിരുന്നു. അതുപോലെ പള്ളിയുടെ ചുറ്റു മതില പൊളിച്ചു പുതിയത് പണിയുവാനുള്ള ശ്രമത്തെയും കോടതി തടഞ്ഞിരുന്നു.