യേശുവിന്റെ മാമ്മോദീസ പെരുന്നാളിന് പള്ളികളില്‍ വന്‍ തിരക്ക്

pindipperunnal_bava

പിണ്ടിപ്പെരുന്നാളിന് പള്ളികളില്‍ തിരക്ക്‌


കുന്നംകുളം: യേശുവിന്റെ മാമ്മോദീസ പെരുന്നാളിന് പള്ളികളില്‍ വന്‍ തിരക്ക്. ദനഹപ്പെരുന്നാളായി ആഘോഷിക്കുന്ന ചടങ്ങിന് വീടുകളില്‍ പിണ്ടികുത്തി മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ചാണ് വിശ്വാസികള്‍ വരവേറ്റത്.പാമ്പാടി ദയറ  മാനേജരുടെ  നേതൃതത്തിൽ വലിയൊരു  സംഘം  സന്ദർശനം  നടത്തിയിരുന്നു
കുന്നംകുളം സെന്റ് മത്ഥ്യാസ് പള്ളിയിലെ രണ്ടുദിവസങ്ങളിലായി കൊണ്ടാടിയ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ദൂരെനിന്നുപോലും വിശ്വാസികളെത്തി. ചൊവ്വാഴ്ച രാവിലെ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് മത്ഥ്യാസ് റമ്പാന്‍ മുഖ്യ കാര്‍മ്മികനായി. ഭദ്രാസനത്തിലെ വൈദികര്‍ സഹകാര്‍മ്മികരായി. വൈകീട്ട് അഞ്ചരയ്ക്ക് കുന്നംകുളം അങ്ങാടിചുറ്റിയുള്ള പ്രദക്ഷിണം രാത്രി ഏഴരയോടെ പള്ളിയില്‍ തിരിച്ചെത്തി. ശ്‌ളൈഹീക വാഴ്വിന് ശേഷമാണ് പെരുന്നാള്‍ സമാപിച്ചത്.

More Photos