വിദ്യാഭ്യാസം വിവേകത്തിലേക്ക്‌ നയിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

bava4

വിദ്യാഭ്യാസം വിവരം വര്‍ദ്ധിപ്പിക്കുന്നതിഌം വിജ്ഞാനം കൂടുന്നതിഌം ഉപകരിച്ചാല്‍ മാത്രം പോരാ വിവേകത്തിലേക്ക്‌ നയിക്കുന്നതായിരിക്കണമെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.MORE PHOTOS പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ കനക ജൂബൂലിയോടഌബന്ധിച്ച്‌ ദേവലോകം കാതോലിക്കേറ്റ്‌ അരമന ഹാളില്‍ ചേര്‍ന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ഡയറക്‌ടര്‍ ജനറല്‍ (നിയുക്ത ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ മുഖ്യപ്രഭാഷണം നടത്തി ഫാ ഡോ ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, ഡോ ജോര്‍ജ്ജ്‌ ജോസഫ്‌, ഫാ മോഹന്‍ ജോസഫ്‌, കെ.എ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു അദ്ധ്യാപക അവാര്‍ഡ്‌ ജേതാക്കളായ ഫിലിപ്പ്‌ വര്‍ഗീസ്‌, സൂസന്‍ ഐസക്‌ എന്നിവരെ അഌമോദിച്ചു