പിതൃസ്‌മരണ മഹത്തായ ഭാരതീയ പാരമ്പര്യമാണ്‌ : പ. കാതോലിക്കാ ബാവാ

bava_smrithi

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി

 

ഗുരു കാരണവന്മാരെയും പിതാക്കന്മാരെയും സ്‌മരിക്കുന്നത്‌ മഹത്തായ ഭാരതീയ പാരമ്പര്യമാണെന്ന്‌ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ. പരിശുദ്ധ ബസ്സേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലിയോടഌബന്ധിച്ച്‌ ആ പിതാവില്‍നിന്നും പട്ടത്വം ലഭിച്ചിട്ടുള്ളവരും വിവാഹം, മാമോദീസാ എന്നീ കൂദാശകള്‍ സ്വീകരിച്ചിട്ടുവരുടെയും സ്‌മൃതി സംഗമം ഉത്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

കഴിഞ്ഞ കാലത്ത്‌ വഴികാട്ടികളായി വര്‍ത്തിച്ചിരുന്നവരെ അഌസ്‌മരിക്കുമ്പോള്‍ അവരുടെ നല്ല മാതൃക പിന്‍തുടരുന്നതിന്‌ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്ന്‌ ആത്മ പരിശോധന നടത്തണമെന്ന്‌ പരിശുദ്ധ ബാവാ പറഞ്ഞു. സ്‌മൃതിസംഗമത്തില്‍ പങ്കെടുത്തവരെ ഉപഹാരം നല്‍കി പരിശുദ്ധ കാതോലിക്കാ ബാവാ ആദരിച്ചു. തോമസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ അഡ്വ എം പി ഗോവിന്ദന്‍ നായര്‍ ഫാ ഡോ ടി ജെ ജോഷ്വാ, ഫാ ഡോ ഒ തോമസ്‌, ഫാ ഡോ വര്‍ഗീസ്‌ വര്‍ഗീസ്‌, ഫാ പി വൈ ജസ്സന്‍, ഫാ ഡോ ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍, തോമസ്‌ ടി ജോണ്‍, ഫാ ജോണ്‍ ശങ്കരത്തില്‍, ഫാ എം കെ കുര്യന്‍, എ കെ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെ സന്ദര്‍ശിച്ച്‌ അഌഗ്രഹം തേടിയതും അന്ന്‌ ആ പിതാവ്‌ നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമായതും അഌസ്‌മരിച്ചുകൊണ്ടാണ്‌ എം പി ഗോവിന്ദന്‍ നായര്‍ പ്രസംഗിച്ചത്‌ ഹ്മഞാന്‍ ഇതുവരെ വോട്ട്‌ ചെയ്‌തിട്ടില്ല ഞാന്‍ കുഞ്ഞിന്‌ വോട്ട്‌ ചെയ്യാം കുഞ്ഞ്‌ ജയിക്കുകയും മന്ത്രിയാവുകയും ചെയ്യും” എന്ന ആശംസയാണ്‌ പിന്നീട്‌ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു.