Category Archives: Edavazhikal Diary

മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം

വെടി, തീക്കളി എന്നിവയോടു കൂടെ മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം   112. മലയാഴ്മ പുസ്തകങ്ങള്‍ അച്ചടിപ്പിക്കേണ്ടുന്നതിനു വേണ്ടുന്ന പ്രസ് അക്ഷരങ്ങള്‍ മുതലായതു ഉണ്ടാക്കുകയും 1855-മാണ്ട് കുംഭ മാസം 2-നു അച്ചടിച്ചു തുടങ്ങുകയും സിമ്മനാരിപ്പള്ളിയില്‍ വെടി, വാദ്യം, കൊടയും, സ്ലീബാ, തീക്കളി മുതലായ…

അനധികൃത പെണ്‍കെട്ടും മുടക്കും (1855)

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ രണ്ട് കല്പനകള്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്. വല്യപള്ളിക്കാരു കണ്ടെന്നാല്‍. ആ ഇടവകയില്‍ …. മാത്തനെന്നവന്‍റെ കെട്ടിയവള്‍ മരിക്കയില്‍ പിറ്റേ ഞായറാഴ്ച തന്നെ രണ്ടാമതു കെട്ടുന്നതിനു നിശ്ചയിച്ചു മൂന്നാം ദിവസം പുലകുളി കഴിക്കണമെന്നും പെണ്ണിന്‍റെ തകപ്പന്‍…

പുന്നത്ര ദീവന്നാസ്യോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

1825-ല്‍ ഇടവമാസം 5-ന് ഈ മെത്രാപ്പോലീത്താ (പുന്നത്ര ദീവന്നാസ്യോസ്) കാലംചെയ്തു കോട്ടയത്തു ചെറിയപള്ളിയില്‍ അടക്കുകയും ചെയ്തു. ഈ ദേഹം മിഷനറിമാരുടെ കൂടെ സഹായം ഉണ്ടായിരുന്നതിനാല്‍ ശക്തിയോടുകൂടെ പള്ളി ഭരിച്ചു. അലിവുള്ളവനായിരുന്നു. മാനശീലനായിരുന്നു. ദ്രവ്യാഗ്രഹമുള്ളവനായി വളരെ സമ്പാദിച്ചു എങ്കിലും ദ്രവ്യപുഷ്ടിയുള്ളവനെന്നു കൂടെ ശ്രുതി…

വിദേശ മെത്രാന്മാരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

വിദേശ മെത്രാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം തിരുവിതാംകൂര്‍ ദിവാന്‍ മണ്ടപത്തുംവാതിലുകള്‍ക്ക് എഴുതിയ ഉത്തരവ്. നമ്പ്ര് 1612-മത്. ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ…

സഭാ സമാധാനാലോചന (1914)

57. മലങ്കര സുറിയാനി സഭയിലെ തര്‍ക്കം തീര്‍ത്തു ഒരു രാജിയുണ്ടാക്കാന്‍ ശ്രമിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി തിരുവനന്തപുരത്തു താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും മറ്റും കൂടി “മലങ്കര സുറിയാനി സഭാ സന്ധി സമാജം” എന്ന പേരില്‍ ഒരു സംഘം 1914-ല്‍ സ്ഥാപിച്ചിരുന്നു. അതിന്‍റെ ആദ്യ സെക്രട്ടറിമാരില്‍ ഒരാള്‍…

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ രാജി / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെ ഭീഷണിപ്പെടുത്തി രാജി വയ്പ്പിച്ചത് സംബന്ധിച്ച് ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍. 74. 1845-മത മിഥുന മാസം 13-നു ഹലാബില്‍ നിന്നും എഴുതി തപാല്‍ വഴി കൊടുത്തയച്ച കടലാസ് ചിങ്ങ മാസം 15-നു വന്നുചേരുകയും…

പ. പരുമല തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / ഗീവറുഗീസ് മാര്‍ സേവേറിയോസ് ഇടവഴീക്കല്‍

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…

പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസിന്‍റെ വരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

62. 1843-ക്കു കൊല്ലം 1018-മാണ്ട് ഇടവമാസത്തില്‍ പാലക്കുന്നേല്‍ മത്തായി ശെമ്മാശു മെത്രാനായി വാണു കൊച്ചിയില്‍ വന്നിറങ്ങി കോട്ടയത്തു വന്ന് മിഷണറി പാതിരിമാരെയും കണ്ട് മാരാമണ്ണിനു പോകയും ചെയ്തു. ഇയാളോടുകൂടെ മൂസല്‍ എന്ന നാട്ടുകാരന്‍ റപ്പായേല്‍ എന്നു പേരായി ഒരു സുറിയാനിക്കാരനും വന്നിട്ടുണ്ടായിരുന്നു….

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ കല്പനകള്‍

1 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്. നമ്മുടെ അങ്കമാലി പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍. ഏറ്റവും ബഹുമാനപ്പെട്ട ഇംഗ്ലീഷ് കമ്പനി വകയില്‍ നിന്നും നമുക്ക് വരുവാനുള്ള വട്ടിപ്പണം വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണി…

1653-ലെ മട്ടാഞ്ചേരി പടിയോല

“അനന്തരം ഇത്ര ക്രൂരപാതകം ചെയ്ത പറങ്കികളോടും അവരുടെ കൂട്ടത്തോടും യാതൊരു ചേര്‍ച്ചയും അരുതെന്ന് സുറിയാനിക്കാര്‍ നിശ്ചയിച്ചു. എല്ലാവരും കൂടി കൊച്ചിയില്‍ കൂനന്‍കുരിശിന്മേല്‍ ഒരു കയറ് കെട്ടിപ്പിടിച്ച് 1653 മകരം 3-ാം തീയതി സത്യം ചെയ്കയും ഒരു പടിയോല എഴുതി ഒപ്പിടുകയും ചെയ്തു….

വട്ടിപ്പണത്തെക്കുറിച്ച് റസിഡണ്ട് ഓഫീസില്‍ നിന്നും അയച്ച ഒരു കത്ത് (1870)

കോട്ടയത്തു ഇടവഴിക്കല്‍ പീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ രചിച്ച് ഇടവഴിക്കല്‍ ഗീവറുഗീസ് കത്തനാര്‍ (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) 1879-ല്‍ പ്രസിദ്ധീകരിച്ച  ‘യാക്കോബായ സുറിയാനി സഭയുടെ സ്വരൂപം’ എന്ന ഗ്രന്ഥത്തില്‍ നിന്നും.

error: Content is protected !!