റോയ് ചാക്കോ ഇളമണ്ണൂര്‍ വാര്‍ത്താവിഭാഗത്തിന്‍റെ ചുമതലയേറ്റു

ആകാശവാണി ബെംഗ്ലൂരു വാര്‍ത്താവിഭാഗത്തിന്‍റെ മേധാവിയായി റോയ് ചാക്കോ ഇളമണ്ണൂര്‍ ചുമതലയേറ്റു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഓഫീസറായ ഇദ്ദേഹം ആകാശവാണി (ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട്) പി.ഐ.ബി (തിരുവനന്തപുരം, കൊച്ചി) ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് (തിരുനെല്‍വേലി), യോജന മാഗസിന്‍ സീനിയര്‍ എഡിറ്റര്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പബ്ലിക്കേഷന്‍സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടറായി ഡല്‍ഹിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളിലായി 500 ല്‍ ഏറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട് 2 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ബിഷപ്പുമാരുമായുള്ള അഭിമുഖഗ്രന്ഥം څ28 ഇടയന്മാര്‍ പറയുന്നു, 33 ലേഖനങ്ങളുടെ സമാഹാരമായ നമ്മുടെ സഭയുടെ നന്മയ്ക്കായി എന്നിവയാണവ. അടൂര്‍-കടമ്പനാട് മെത്രാസനത്തിലെ ഇളമണ്ണൂര്‍ സെന്‍റ് തോമസ് ഇടവകാംഗമാണ്. കുണ്ടറ ങഏഉ ഗേള്‍സ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക ജയ്സി സൂസന്‍ തോമസാണ് ഭാര്യ. മകന്‍ പ്രണോയ് റോയ്.