കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്തൃതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് സുന്നഹദോസ് നടന്നത്.
സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം, ബാലസമാജം എന്നിവയുടെ പ്രസിഡന്‍റായി ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസിനെയും നാഗ്പുര്‍ സെന്‍റ് തോമസ് വൈദിക സെമിനാരി വൈസ് പ്രസിഡന്‍റായി അലക്സിയോസ്മാര്‍ യൗസേബിയോസിനെയും നിയമിച്ചു. സഭയുടെ സിബിഎസ്ഇ സ്കൂളുകളുടെ മാനേജരായി ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസിനെ നിയോഗിച്ചു.
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാര്‍ സ്തേഫാനോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഫാ. ഡോ. റജി മാത്യു, ഫാ. ഡോ. ജോസി ജേക്കബ്, കെ. വി. പോള്‍ റമ്പാന്‍, ഫാ. എം. സി. പൗലോസ് തുടങ്ങിയവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ഡോ. ഗ്രബിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് എന്നിവര്‍ ധ്യാനം നയിച്ചു.