Visit of HH Mathews III Catholicos to PMP Shalem Bhavanam

അശരണരെയും, നിരാലംബരെയും കരുതുന്നതിന് അപ്പുറം വേറൊരു ദൈവസ്നേഹമില്ല – പരിശുദ്ധ കാതോലിക്ക ബാവ

അശരണരെയും നിരാലംബരേയും കരുതുന്നതിനപ്പുറം മറ്റൊരു സ്നേഹമില്ല എന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മാവേലിക്കര ഭദ്രാസനത്തിലെ മാനസീക രോഗ പുനരധിവാസ കേന്ദ്രമായ മാർ പക്കോമിയോസ് ശാലേം ഭവനിൽ കാർഷികോദ്യാന ശാലേം നൂറ് മേനി കാർഷിക പദ്ധതി ഉത്ഘാടനം ചെയ്യുകയായിരുന്നു ബാവ തിരുമേനി.ചുറ്റുമുള്ള നിരാലംബരെ തിരിച്ചറിഞ്ഞ് അവരെ സഹായിക്കണ്ടത് നമ്മുടെ കടമയെന്നും, സഹോദരൻ പദ്ധതിയിലൂടെ നിരവധി പേർക്ക് സഹായം നൽകുവാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തോട് പങ്കുവെച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭി.അലക്സിയോസ് മാർ യൗസേബിയോസ് അദ്ധ്യക്ഷത വഹിച്ചു.

അരുൺകുമാർ എം എൽ എ.ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ തഴക്കരപഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ സതീഷ്, വാർഡ് മെമ്പർ സജി എസ് പുത്തൻവിള, ഫാ.മത്തായി വിളനിലം, ഫാ.ജേക്കബ് ജോൺ, ഫാ. പി ഡി സഖറിയാ, ഫാ.എബി ഫിലിപ്പ്, ഫാ.സോനു ജോർജ്, ഫാ.റ്റോണി യോഹന്നാൻ, ജോൺസൺ കണ്ണനാകുഴി, ഉമ്മൻ ജോൺ, റോണി വർഗ്ഗിസ്, ഡയറക്ടർ ഫാ. കോശി മാത്യു, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ലിനു തോമസ്, മാനേജർ റ്റി.കെ മത്തായി എന്നിവർ പ്രസംഗിച്ചു.

ദുബായ് സെൻ്റ് തോമസ് കത്തീഡ്രൽ കൈസ്ഥാനി ഡോ.ഷാജി ഒരു ലക്ഷം രൂപ ശാലേം നൂറ് മേനി കാർഷിക പദ്ധതിയുടെ വിജയത്തിനായ് നൽകി. ശാലേം കുടുംബാംഗങ്ങളുടെ മാനസീക ഉല്ലാസത്തോടൊപ്പം, ശാലേമിനാവശ്യമായ വിഷ രഹിത പച്ചക്കറി കുടുംബാംഗങ്ങൾ തന്നെ ഉത്പാദിക്കുക എന്നതാണ് ശാലേം നൂറ് മേനിയുടെ ഉദ്ദേശം.