ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി 11-ന്

കോട്ടയം: മലങ്കര ഓര്ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി 11-ന് രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരിയില് ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഔണ്ലൈന് വീഡിയോ കോണ്ഫറന്സിങ് വഴിയായി ലോകമെമ്പാടുമുളള മാനേജിംഗ് കമ്മറ്റിയംഗങ്ങള് പങ്കെടുക്കും. ഫെബ്രുവരി 25ന് കോലഞ്ചേരിയില് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില് സമര്പ്പിക്കേണ്ട 11 മെത്രാപ്പോലീത്തന് സ്ഥാനാര്ത്ഥികളെ നാമനിര്ദ്ദേശം ചെയ്യുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സ്‌ക്രീനിംഗ് കമ്മറ്റി വിശദ പരിശോധനയ്ക്ക് ശേഷം സമര്പ്പിച്ച 14 പേരില് നിന്നാണ് മാനേജിംഗ് കമ്മറ്റി 11 പേരെ തെരഞ്ഞെടുക്കുന്നത്. ഓണ്ലൈനില് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി പീരുമേട് മാര് ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജ് അഡ്മിനിസ്ട്രേറ്റര് പ്രിന്സ് വര്ഗീസ് ആയിരിക്കും.