മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റിയെ നിയമിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഏഴ് മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ഡിസംബര്‍ പത്ത് മുതല്‍ 28 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അന്വേഷണത്തിനും പഠനത്തിനും അനുയോജ്യരായ 14 പേരെ കണ്ടെത്തി നിര്‍ദേശിക്കുവാനുമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് കണ്‍വീനറായി 10 അംഗ സമിതിയെ പ. കാതോലിക്കാ ബാവാ നിയമിച്ചു.

യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്, ഫാ. ഡോ. എം. ഒ. ജോണ്‍ (വൈദിക ട്രസ്റ്റി), അഡ്വ. ബിജു ഉമ്മന്‍ (അസോസിയേഷന്‍ സെക്രട്ടറി), ഫാ. ഡോ. റജി മാത്യു, ഫാ. ഡോ. ജോസി ജേക്കബ്, ഫാ. ഡോ. സണ്ണി ചാക്കോ, ഐ. സി. ചെറിയാന്‍, ജേക്കബ് കൊച്ചേരി എന്നിവരാണ് സമിതി അംഗങ്ങള്‍.