മഹാ ഇടവക ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം `ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌ 2021` സംഘടിപ്പിച്ചു 

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ `ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌ 2021` എന്ന പേരിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2021-22 പ്രവർത്തന വർഷത്തെ പ്രഥമ പരിപാടിയായി മെയ്‌ 21 വെള്ളിയാഴ്ച്ച ജാബ്രിയാ സെന്റ്രൽ ബ്ളഡ്‌ ബാങ്കിൽ നടന്ന ക്യാമ്പിൽ 100-ഓളം പേർ പങ്കെടുത്തു. മഹാ ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. ജിജു ജോർജ്ജ്‌, സഹവികാരിയും പ്രസ്ഥാനം വൈസ്‌ പ്രസിഡണ്ടുമായ റവ. ഫാ. ലിജു പൊന്നച്ചൻ, ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടിയിൽ യുവജനപ്രസ്ഥാനം സെക്രട്ടറി സുമോദ്‌ മാത്യൂ നന്ദി പ്രകാശിപ്പിച്ചു.

യുവജനപ്രസ്ഥാനം ലേ-വൈസ്‌ പ്രസിഡണ്ട്‌ മനോജ്‌ പി. എബ്രഹാം, ജോയിന്റ്‌ സെക്രട്ടറിമാരായ ലീനാ സജു, സാം വർഗീസ്‌ എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.