ദുബായ്: കോവിഡ് 19 ദുരിതത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച രക്ഷാ പ്രവർത്തകർക്ക് ആദരവായി നാഷണൽ എയർ കാർഗോ ഒരു ലക്ഷം മാസ്കുകളും ഗ്ലൗസുകളും ദുബായ് പൊലീസിന് കൈമാറി.
ദുബായ് പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ നാഷണൽ എയർ കാർഗോ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് അലൻ വൈറ്റ്, റിട്ട. മേജർ ജനറൽ മഹേഷ് സേനാനായക , യുസഫ് ബൈദൂൻ എന്നിവർ ചേർന്ന് ദുബായ് പോലീസ് ലോജിസ്റ്റിക്‌സ് ഡയറക്ടർ മേജർ ജനറൽ അബ്ദുള്ള ഹുസ്സൈൻ അലി ഖാന് മാസ്കുകളും ഗ്ലൗസുകളും കൈമാറി.
ഡോ. അബ്ദുള്ള അൽ റാസി, ഡോ. മൻസൂർ അൽ മുല്ല എന്നിവരും ചടങ്ങിൽ സംബന്ധിച്ചു…