അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരെ  ആദരിച്ചു 

ദുബായ്: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ചു നാഷണൽ എയർ കാർഗോ റാഷിദ് ആശുപത്രിയിൽ നഴ്‌സിംഗ്, പാരാ മെഡിക്കൽ വിഭാഗങ്ങളിലെ 1500ൽ  പരം  ജീവനക്കാരെ ആദരിച്ചു.
ചുവന്ന റോസാപുഷ്പം, ഫലവർഗ്ഗങ്ങൾ,  സമ്മാനങ്ങൾ  എന്നിവ നൽകിയാണ് ഇവരെ ആദരിച്ചത്.
നാഷണൽ എയർ കാർഗോ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് അലൻ വൈറ്റ് എന്നിവർ നേതൃത്വം നൽകി.
ദുബായ് ഹെൽത്ത് അതോറിറ്റി സി.ഇ.ഒ  ഡോ.യൂനിസ് കാസിം, റാഷിദ് ആശുപത്രി സി.ഇ.ഒ  ഡോ. ഫഹദ് ബസലിബ്, നഴ്സിംഗ് ഡയറക്ടർ അക്രം അഹമ്മദ്, മെഡിക്കൽ അഫയേർസ് ഡയറക്ടർ മൻസൂർ നതാരി, ഫൈനാൻസ് ഡയറക്ടർ ഹമദ് അൽ അത്തർ എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.
(Dr. Younis Kazim CEO – DHCC, Dr Fahad Basalib CEO – Rashid Hospital, Mr. Akram Ahmad – Nursing Director, Dr. Mansour Nathari – Medical Affairs Director, Mr. Hamad Al Attar – Director of Finance)
കോവിഡ് വ്യാപനം തുടക്കം ആഗോള ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ ലോകമെമ്പാടുമുള്ള അവശ്യ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഗതാഗതത്തിൽ നാഷണൽ എയർ കാർഗോ  പ്രധാന പങ്കുവഹിച്ചു,  മാത്രമല്ല നാഷണൽ എയർ കാർഗോ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തങ്ങളിൽ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നു ജേക്കബ് മാത്യു അഭിപ്രായപ്പെട്ടു.
മെഡിക്കൽ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർ പ്രശംസനീയമായ സംഭാവനയാണ് കോവിഡ് കാലത്ത് നടത്തിയത്. ഇത്തരം  ചിന്തനീയമായ ഒരു പ്രവൃത്തി തീർച്ചയായും ഈ പ്രയാസകരമായ സമയങ്ങളിൽ ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും ഉളവാക്കും.