പാത്രിയാര്‍ക്കീസിന്റെ വിലക്ക് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

തൃശൂർ ഭദ്രാസന മെത്രാപ്പോലിത്തയ്ക്ക് എതിരെയുള്ള പാത്രിയാർക്കീസിന്റെ വിലക്കാണ് ഹൈക്കോടതി അസാധുവാക്കിയത്

മലങ്കര ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലിത്തയ്ക്ക് എതിരെയുള്ള പാത്രിയാർക്കീസിന്റെ വിലക്ക് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. യാക്കോബായ സഭയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭയിലേക്ക് മാറിയതിനെ തുടര്‍ന്ന് 1999 ലാണ് തൃശൂർ ഭദ്രാസന മെത്രാപ്പോലിത്ത യൂഹാനോൻ മാർ മിലിത്തിയോസിനെ പാത്രിയാര്‍ക്കീസ് വിലക്കിയത്. യൂഹാനോൻ മാർ മിലിത്തിയോസിനെ മലങ്കര സഭയുടെ മെത്രാപ്പോലീത്തയാക്കി മലങ്കര സഭ അസോസിയേഷൻ മാനേജിങ് കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളതാണെന്നും അത് നിലനില്‍ക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. 2017 ജൂലായ് 3 ലെ സുപ്രിം കോടതി വിധി ചൂണ്ടികാണിച്ചാണ് ഹൈക്കോടതി വിധി. 1934 ലെ ഭരണപ്രകാരമുള്ള ഭദ്രാസന ഭരണത്തിനുള്ള പൂർണ്ണ അവകാശം ഇതോടെ യൂഹാനോൻ മാർ മിലിത്തിയോസിന് ലഭിക്കും.

Source