കാതോലിക്കാദിനം 2020: അങ്കമാലി ഭദ്രാസന സമ്മേളനം നടന്നു

കോട്ടയം : 2020-ലെ കാതോലിക്കാദിനത്തോടനുബന്ധിച്ച് സഭാ തലത്തില്‍ നടത്തപ്പെടുന്ന സഭാ ദിനോഘോഷ വിശദീകരണ സമ്മേളനത്തിന്‍റെ ഭാഗമായി അങ്കമാലി ഭദ്രാസനതല സമ്മേളനം ആലുവ തൃക്കുന്നത്തു സെമിനാരി ചാപ്പലില്‍ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഫിനാന്‍സ് കമ്മറ്റി പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.എം.ഒ.ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ എന്നിവരെ കൂടാതെ ഭദ്രാസന സെക്രട്ടറി റവ.ഫാ.എല്‍ദോസ് താമരപ്പിളളില്‍, വന്ദ്യ തോമസ് പോള്‍ റമ്പാച്ചന്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഇടവക വികാരിമാര്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

കൊച്ചി ഭദ്രാസനതല സമ്മേളനം രാവിലെ 10.30-ന് കൊരട്ടി സീയോന്‍ അരമനയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി.