നോർത്ത് ഈസ്റ്റ് അമേരിക്കൻ  ഭദ്രാസന ഫാമിലി  കോൺഫറൻസ്‌ റൻസ്  2020:  ഇടവക സന്ദർശനങ്ങൾ  സജീവം

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്‌ടൺ ഡി.സി.:  മലങ്കര ഓർത്തഡോക്സ്‌  സഭ  നോർത്ത് ഈസ്റ്റ് അമേരിക്കൻ  ഭദ്രാസന ഫാമിലി കോൺഫറൻസ്‌ 2020;  ഇടവക സന്ദർശനങ്ങൾ  സജീവമായീ  എന്ന്  കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി  ജോസഫ്  അറിയിച്ചു. ജനുവരി 26 ന്  കമ്മിറ്റി  അംഗങ്ങൾ  ഫ്രാങ്ക്ലിൻ  സ്കോയർ സെൻറ്  സ്റ്റീഫൻസ്  ഇടവകയും, യോങ്കേഴ്‌സ് സെൻറ്  ഗ്രീഗോറിയോസ് ഇടവകയും  സന്ദർശിച്ചു.

ഫ്രാങ്ക്ലിൻ  സ്കോയർ സെൻറ്  സ്റ്റീഫൻസ്  ഇടവകയിൽ നടന്ന  ചടങ്ങിൽ  ഫാ. ഡോ. സി. കെ. രാജനും, ഫാ. ജോൺ  പാപ്പനും  ചേർന്ന് കോൺഫറൻസ്  പ്രതിനിധികളെ സ്വാഗതം  ചെയ്തു.

ജനറൽ സെക്രട്ടറി ജോബി ജോൺ  മുൻ  ട്രഷറർ  മാത്യു  വറുഗീസ്, കമ്മിറ്റി അംഗങ്ങളായ  ബാബു പാറയ്ക്കൽ , മാത്യു ജോഷുവ, ഷിബു  തരകൻ, തോമസ്  വര്ഗീസ്,ജോൺ താമരവേലിൽ എന്നിവർ സന്നിഹിതരായിരുന്നു. ജോബി ജോൺ, മാത്യു  വറുഗീസ് , ബാബു പാറയ്ക്കൽ  എന്നിവർ രജിസ്ട്രേഷനെക്കുറിച്ചും,സുവനീറിനെകുറിച്ചും  സ്‌പോൺസർഷിപ്പിനെകുറിച്ചും , വിവരണങ്ങൾ  നൽകി.

ഫാ. ഡോ. സി.കെ. രാജനും മാത്യു  വറുഗീസും  ചേർന്ന്  രജിസ്ട്രേഷൻ  കിക്ക്‌ ഓഫ്  നിർവ്വഹിച്ചു. തുടർന്ന് അംഗങ്ങൾ  രജിസ്റ്റർ ചെയ്യുകയും , പരസ്യങ്ങൾ  നൽകുകയും  ചെയ്തു

യോങ്കേഴ്‌സ്  സെൻറ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. ഫിലിപ്പ്  സി  എബ്രഹാം  അദ്ധ്യക്ഷനായിരുന്നു.  വികാരി  ടീം  അംഗങ്ങളെ  സ്വാഗതം  ചെയ്യുകയും കോൺഫറൻസിന് വേണ്ട സഹായങ്ങൾ   നൽകുവാൻ  അഭ്യർത്ഥിക്കുകയും ചെയ്തു.

ഫിനാൻസ് ചെയർ ചെറിയാൻ  പെരുമാൾ, കമ്മിറ്റി അംഗം സണ്ണി  വര്ഗീസ്  എന്നിവർ കോൺഫറൻസിനെക്കുറിച്ചും രജിസ്ട്രേഷനെകുറിച്ചും, സുവനീറിനെക്കുറിച്ചും  വിവരണങ്ങൾ നല്കി.

സെൻറ് സ്റ്റീഫൻസ്  ഇടവകയിൽനിന്നും , സെൻറ്  ഗ്രിഗോറിയോസ്  ഇടവകയിൽനിന്നും   നിന്നും   നൽകിയ സഹായങ്ങൾക്കും സഹകരണങ്ങൾക്കും  കോൺഫറൻസ്‌  കമ്മിറ്റി  നന്ദി  അറിയിച്ചു.