യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്‌ഘാടനം

ദുബായ് : ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം  ജനുവരി 24 വെള്ളി വൈകിട്ട്  ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്നു.
യു. എ. ഇ. മേഖലാ പ്രസിഡന്റ്‌   ഫാ. സിബു തോമസ്, അദ്ധ്യക്ഷത വഹിച്ചു.
ലോക കേരള സഭ അംഗം   എൻ. കെ. കുഞ്ഞുമുഹമ്മദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
 യു. എ. ഇ. മേഖലാ സെക്രട്ടറി  ആന്റോ എബ്രഹാം 2020 വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
 സുനിൽ സി. ബേബി,  ബിജു തങ്കച്ചൻ, റിനു തോമസ്,  ബിനു എം. വർഗ്ഗീസ്, അഡ്വ. ജിനോ എം. കുര്യൻ,  കുര്യൻ വർഗ്ഗീസ്,  റോബിൻ ബാബു എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ ഭാരതത്തിന്റെ സൈനീകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൈനീക ഐക്യദാർഢ്യ പ്രതിജ്ഞയും ചെയ്തു.
 ഫാ. അനീഷ് ഐസക് മാത്യു, റ്റീജു സൈമൺ,  ജിനു കോശി എന്നിവർ  നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ :
ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം ലോക കേരള സഭ അംഗം   എൻ. കെ. കുഞ്ഞുമുഹമ്മദ് നിർവ്വഹിക്കുന്നു.
യു. എ. ഇ. മേഖലാ പ്രസിഡന്റ്‌   ഫാ. സിബു തോമസ്, ഫാ. അനീഷ് ഐസക് മാത്യു, യു. എ. ഇ. മേഖലാ സെക്രട്ടറി  ആന്റോ എബ്രഹാം, സുനിൽ സി. ബേബി,  ബിജു തങ്കച്ചൻ, റിനു തോമസ്, റ്റീജു സൈമൺ എന്നിവർ സമീപം.