കുടശ്ശനാട് : ഇടവക പെരുന്നാളിന് എത്തിയ വാദ്യക്കാർക്കൊപ്പം താളം പിടിച്ച് വൈദികനും. കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മുന്നൂറ്റി നാല്പത്തിരണ്ടാം ഇടവക പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ റാസയിൽ പങ്കെടുത്ത മേളക്കാർക്കൊപ്പം ഇലത്താളം അടിച്ച വികാരി ഫാദർ ഷിബു വർഗീസിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.