ഫാമിലി കോൺഫറൻസ്  പ്രതിനിധികൾ ഡ്രെക്സിൽ ഹിൽ  സെൻറ്  ജോൺസ്  ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്ടൺ ഡി.സി. : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ്  ടീം  ഫിലഡൽഫിയ  ഡ്രെക്സിൽ ഹിൽ സെൻറ് ജോൺസ്  ഓർത്തഡോൿസ്  ഇടവക സന്ദർശിച്ചു .

ജനുവരി പന്ത്രണ്ടിന്   വിശുദ്ധ കുർബാനയ്ക്കു ശേഷം  നടന്ന  യോഗത്തിൽ  വികാരി ഫാ. കുര്യാക്കോസ്  വര്ഗീസ് അത്യക്ഷനായിരുന്നു. വികാരി കോൺഫറൻസ്  അംഗങ്ങളെ  ഇടവക്ക് പരിചയപ്പെടുത്തുകയും  കോൺഫെറെൻസിനു  എല്ലാ  സഹായങ്ങളും നൽകുവാൻ  അഭ്യർത്ഥിക്കുകയും ചെയ്തു.

കോൺഫറൻസ്  ട്രഷറാർ എബി കുര്യാക്കോസ്  ഏവരെയും  കോൺഫെറെൻസിലേക്കു ക്ഷണിക്കുകയും, രജിസ്ട്രേഷനെക്കുറിച്ചും കോൺഫ്രൻസിനെക്കുറിച്ചും   വിവരണങ്ങൾ നൽകി. കമ്മിറ്റി  അംഗം  സണ്ണി വര്ഗീസ്  സ്പോൺസർഷിപ്പിനെക്കുറിച്ചും സുവനീറിൽ  നൽകാവുന്ന  പരസ്യങ്ങളെക്കുറിച്ചും സംസാരിച്ചു. മുൻ  കോൺഫറൻസുകളിൽ  പങ്കെടുത്ത  അനുഭവം  ടിജോ ജോസഫ്  വിവരിച്ചു .

ഇടവക സെക്രട്ടറി  ടോം  ചാക്കോഇടവക ട്രസ്റ്റിയും, ഭദ്രാസന  അംഗവുമായ  അലക്സാണ്ടർ  ജോയ് മണപ്പള്ളിൽ, മലങ്കര  അസോസിയേഷൻ അംഗം എബ്രഹാം തോമസ് , നൈനാൻ  പൂവത്തൂർ  എന്നിവർ  നൽകിയ  സഹായങ്ങൾക്കുംഇടവക വികാരിയോടും , അംഗങ്ങളോടുമുള്ള നന്ദിയും  സ്നേഹവും കമ്മിറ്റി അറിയിച്ചു