സംസ്ഥാനതല കോളേജ് വായന മത്സരം: എം. തോമസ് യാക്കോബ് ഒന്നാം സ്ഥാനത്ത്

കോട്ടയം: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗൗരവപൂര്‍ണമായ വായനയ്ക്കും സര്‍ഗാത്മക രചനയ്ക്കും കോളേജ് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച സംസ്ഥാനതല വായനാ മത്സരത്തില്‍ പാമ്പാടി കെ. ജി. കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി ഫിസിക്സ് വിദ്യാര്‍ത്ഥി എം. തോമസ് യാക്കോബ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി.15,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് സമ്മാനം. ജില്ലാതല വിജയികള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള കൃതികളിലെ നിര്‍ദ്ദിഷ്ട ആശയങ്ങളെപ്പറ്റിയുള്ള പ്രബന്ധ രചനയും അതിനെ ആസ്പദമാക്കിയുള്ള ചോദ്യത്തരവുമായിരുന്നു മത്സരത്തിന്‍റെ മാനദണ്ഡം.

സാമൂഹ്യശാസ്ത്ര ഗവേഷകനും ഗ്രന്ഥകാരനുമായ കോട്ടയം അരീപ്പറമ്പ് മേലേടത്ത് ഡോ. എം. കുര്യന്‍ തോമസിന്‍റെയും പാമ്പാടി എം.ജി.എം. ഹൈസ്കൂള്‍ അദ്ധ്യാപിക ജയാ ജേക്കബിന്‍റെയും പുത്രനാണ് എം. തോമസ് യാക്കോബ്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വായിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിڈ എന്ന ബഹുമതിയാണ് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രശംസാപത്രത്തില്‍ നല്‍കിയിരിക്കുന്നത്.
കങ്ങഴ മാര്‍ ഏലിയാ ചാപ്പല്‍ വികാരി ഫാ. എം. റ്റി. കുര്യന്‍റെ പൗത്രനും കോട്ടയം വടക്കന്‍മണ്ണൂര്‍ പള്ളി ഇടവകാംഗവുമാണ്.